ഡി​എ​ൻ​എ ഫ​ലം പു​റ​ത്ത്: ​കോ​ള​ജ് കെ​ട്ടി​ട​ത്തി​ൽ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം ഉ​ട​മ താ​ഹ​യു​ടേ​ത്

നെ​ടു​മ​ങ്ങാ​ട്: ക​ര​കു​ളം പി​.എ. അ​സീ​സ് എ​ന്‍​ജി​നിയ​റിംഗ് ആ​ന്‍​ഡ് പോ​ളി​ടെ​ക്നി​ക് കോളജി​നു​ള്ളി​ലെ നി​ര്‍​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽനി​ന്നും ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ഡി​എ​ന്‍​എ പ​രി​ശോ​ധ​ന ഫ​ലം പു​റ​ത്ത്. കരിഞ്ഞനി​ല​യി​ൽ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം കോ​ളജ് ഉ​ട​മ​യാ​യ ഇ​.എം. താ​ഹ​യു​ടേതു തന്നെയെ ന്നു സ്ഥിരീകരിച്ചു.

ഡി​എ​ൻ​എ പ​രി​ശോ​ധ​നാഫ​ലം താ​ഹ​യു​ടെ കു​ടും​ബ​ത്തി​നു പോ​ലീ​സ് കൈ​മാ​റി. ഇ​ക്ക​ഴി​ഞ്ഞ ഡി​സം​ബ​ര്‍ 31നാ​ണ് കോ​ള ജി​നു​ള്ളി​ലെ പ​ണി​തീ​രാ​ത്ത കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക​ളെ തു​ട​ര്‍​ന്നു​ണ്ടാ​യ മ​നോ​വി​ഷ​മ​ത്തെ തു​ട​ര്‍​ന്നു​ള്ള ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ച​താ​യി പോലീ​സ് വ്യക്തമാക്കി. 60 കോ​ടി​യോ​ളം രൂ​പ​യു​ടെ നി​കു​തി ബാ​ധ്യ​ത താ​ഹ​യ്ക്ക് ഉ​ണ്ടാ​യി​രു​ന്നെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

മ​രി​ച്ച​ത് ഇ​.എം. താ​ഹ ത​ന്നെ​യാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ച​തോ​ടെ മോ​ര്‍​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മൃ​ത​ദേ​ഹം നാളെ കോ​ളജി​ൽ പൊ​തു​ദ​ര്‍​ശ​ന​ത്തിനു വെ​ക്കും. തു​ട​ര്‍​ന്നു കൊ​ല്ലം പ​ള്ളി​മു​ക്കി​ൽ ഖ​ബ​റ​ട​ക്കും.

Related posts

Leave a Comment