ശ​ബ​രി​മ​ല മ​ക​ര​വി​ള​ക്കി​നു മു​ന്നോ​ടി​യാ​യു​ള്ള തി​രു​വാ​ഭ​ര​ണ​ഘോ​ഷ​യാ​ത്ര നാ​ളെ: തൃ​ക്കേ​ട്ട നാ​ള്‍ രാ​ജ​രാ​ജ​വ​ര്‍​മ്മ ഘോ​ഷ​യാ​ത്ര​യെ അ​നു​ഗ​മി​ക്കും; സു​ര​ക്ഷാക്ര​മീ​ക​ര​ണ​ങ്ങ​ളു​മാ​യി പോ​ലീ​സ്

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല മ​ക​ര​വി​ള​ക്കി​നു മു​ന്നോ​ടി​യാ​യു​ള്ള തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര നാ​ളെ ഉ​ച്ച​യ്ക്ക് പ​ന്ത​ള​ത്തു നി​ന്ന് പു​റ​പ്പെ​ടും. ദ​ര്‍​ശ​ന​ത്തി​നും വി​വി​ധ ച​ട​ങ്ങു​ക​ള്‍​ക്കും ശേ​ഷം പ​ന്ത​ളം വ​ലി​യ കോ​യി​ക്ക​ല്‍ ക്ഷേ​ത്ര​ത്തി​ല്‍ നി​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​നാ​ണ് ഘോ​ഷ​യാ​ത്ര സ​ന്നി​ധാ​ന​ത്തേ​ക്ക് പു​റ​പ്പെ​ടു​ക. പ​ന്ത​ളം വ​ലി​യ ത​മ്പു​രാ​ന്‍റെ പ്ര​തി​നി​ധി​യാ​യി ഊ​ട്ടു​പു​ര കൊ​ട്ടാ​ര​ത്തി​ല്‍ തൃ​ക്കേ​ട്ട നാ​ള്‍ രാ​ജ​രാ​ജ​വ​ര്‍​മ്മ ഘോ​ഷ​യാ​ത്ര​യെ അ​നു​ഗ​മി​ക്കും. തി​രു​വാ​ഭ​ര​ണ പേ​ട​ക​ങ്ങ​ള്‍ വ​ഹി​ക്കാ​നു​ള്ള സം​ഘാം​ഗ​ങ്ങ​ളെ മു​ന്‍​കൂ​ട്ടി നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. സാ​യു​ധ പോ​ലീ​സും ഇ​രു​മു​ടി​ക്കെ​ട്ടേ​ന്തി​യ അ​യ്യ​പ്പ​ഭ​ക്ത​രും യാ​ത്ര​യി​ല്‍ ഉ​ണ്ടാ​കും.

യാ​ത്ര​യി​ല്‍ വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ല്‍ ഭ​ക്ത​ര്‍​ക്ക് ദ​ര്‍​ശ​ന​സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. രാ​ത്രി 9.30 ന് ​അ​യി​രൂ​ര്‍ പു​തി​യ​കാ​വ് ക്ഷേ​ത്ര​ത്തി​ല്‍ വി​ശ്ര​മി​ക്കും. 13 ന് ​പു​ല​ര്‍​ച്ചെ മൂ​ന്നി​ന് പു​റ​പ്പെ​ടു​ന്ന ഘോ​ഷ​യാ​ത്ര​യു​ടെ വി​ശ്ര​മം രാ​ത്രി ഒ​മ്പ​തി​ന് ളാ​ഹ​യി​ലാ​ണ്. മ​ക​ര​വി​ള​ക്ക് ദി​വ​സ​മാ​യ 14 ന് ​ളാ​ഹ​യി​ല്‍ നി​ന്നു പു​റ​പ്പെ​ട്ട് ഉ​ച്ച​യോ​ടെ വ​ലി​യാ​ന​വ​ട്ട​ത്ത് എ​ത്തും. അ​വി​ടെ ദേ​വ​സ്വം അ​ധി​കൃ​ത​ര്‍ സ്വീ​ക​രി​ക്കും. പ​മ്പ​യി​ല്‍ ഘോ​ഷ​യാ​ത്ര​യെ​ത്തി​ല്ല. പാ​ണ്ടി​ത്താ​വ​ളം, ചെ​റി​യാ​ന​വ​ട്ടം നീ​ലി​മ​ല അ​പ്പാ​ച്ചി​മേ​ട് വ​ഴി വൈ​കു​ന്നേ​രം നാ​ലി​നാ​ണ് ശ​ബ​രി​പീ​ഠ​ത്തി​ലെ​ത്തു​ക. 5.30ന് ​ശ​രം​കു​ത്തി​വ​ഴി യാ​ത്ര തു​ട​ര്‍​ന്ന്, 6. 15 ന് ​കൊ​ടി​മ​ര​ചു​വ​ട്ടി​ല്‍ സ്വീ​ക​രി​ക്ക​പ്പെ​ടും.

തു​ട​ര്‍​ന്ന് ത​ന്ത്രി​യും മേ​ല്‍​ശാ​ന്തി​യും ചേ​ര്‍​ന്ന് തി​രു​വാ​ഭ​ര​ണം ഏ​റ്റു​വാ​ങ്ങി അ​യ്യ​പ്പ​വി​ഗ്ര​ഹ​ത്തി​ല്‍ ചാ​ര്‍​ത്തും. പി​ന്നീ​ട് മ​ഹാ​ദീ​പാ​രാ​ധ​ന​യ്ക്കാ​യി ന​ട തു​റ​ക്കും. ഇ​തേസ​മ​യം പൊ​ന്ന​മ്പ​ല​മേ​ട്ടി​ല്‍ മ​ക​ര​വി​ള​ക്ക് തെ​ളി​യും, തു​ട​ര്‍​ന്ന് ആ​കാ​ശ​ത്ത് മ​ക​ര​ജ്യോ​തി ന​ക്ഷ​ത്രം ദൃ​ശ്യ​മാ​കും. 18 വ​രെ നെ​യ്യ​ഭി​ഷേ​ക​വും ക​ള​ഭാ​ഭി​ഷേ​ക​വും ഉ​ണ്ടാ​വും. 20 നാ​ണ് ന​ട അ​ട​യ്ക്കു​ന്ന​ത്. ഇ​ന്നു മു​ത​ല്‍ 14 വ​രെ എ​രു​മേ​ലി കാ​ന​ന പാ​ത​യി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ത്തി​ല്‍ ദേ​വ​സ്വം ബോ​ര്‍​ഡ് ഇ​ള​വു​വ​രു​ത്തി. ഈ ​പാ​ത​യി​ല്‍ വെ​ര്‍​ച്വ​ല്‍ ക്യൂ ​ബു​ക്ക് ചെ​യ്ത ഭ​ക്ത​ര്‍​ക്ക് ഈ​വ​ഴി വ​രാ​വു​ന്ന​താ​ണ്, എ​ന്നാ​ല്‍ വെ​ര്‍​ച്വ​ല്‍ ക്യൂ ​ബു​ക്ക് ചെ​യാ​ത്ത​വ​ര്‍​ക്ക് ഇ​ള​വ് അ​നു​വ​ദ​നീ​യ​മ​ല്ല.

സു​ര​ക്ഷാക്ര​മീ​ക​ര​ണ​ങ്ങ​ളു​മാ​യി പോ​ലീ​സ്
തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര​യു​ടെ പാ​ത​ക​ളി​ലും മ​റ്റും തീ​ര്‍​ഥാ​ട​ക ​ര്‍​ക്ക് സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് വേ​ണ്ട സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ഗ​താ​ഗ​ത​ക്ര​മീ​ക​ര​ണ​ങ്ങ​ളും ഏ​ര്‍​പ്പെ​ടു​ത്തി​യ​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വി.​ജി. വി​നോ​ദ് കു​മാ​ര്‍. ഘോ​ഷ​യാ​ത്ര​യ്ക്കു​ള്ള സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കി. തി​രു​വാ​ഭ​ര​ണ​ത്തെ അ​നു​ഗ​മി​ക്കു​ന്ന പോ​ലീ​സ് സം​ഘം ഉ​ള്‍​പ്പെ​ടെ എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​വ​ശ്യ​ത്തി​ന് നി​യോ​ഗി​ച്ചു. 14 ന് ​തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര ക​ട​ന്നു​പോ​യി​ക്ക​ഴി​ഞ്ഞേ ഭ​ക്ത​ര്‍​ക്ക് പ​മ്പ​യി​ല്‍ നി​ന്ന് സ​ന്നി​ധാ​ന​ത്തേ​ക്ക് ദ​ര്‍​ശ​ന​ത്തി​നെ​ത്താ​നാ​വൂ. അ​ന്ന് രാ​വി​ലെ 10 നു​ശേ​ഷം തീ​ര്‍​ഥാ​ട​ക​രെ പ​മ്പ​യി​ല്‍ നി​ന്നു സ​ന്നി​ധാ​ന​ത്തേ​ക്ക് ക​ട​ത്തി​വി​ടി​ല്ല. വൈ​കു​ന്നേ​രം തി​രു​വാ​ഭ​ര​ണം സ​ന്നി​ധാ​ന​ത്തെ​ത്തി ദീ​പാ​രാ​ധ​ന​യും മ​ക​ര​ജ്യോ​തി ദ​ര്‍​ശ​ന​വും ക​ഴി​ഞ്ഞി​ട്ടേ ഭ​ക്ത​രെ പ്ര​വേ​ശി​പ്പി​ക്കു​ക​യു​ള്ളൂ. മ​ക​ര​വി​ള​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗ​താ​ഗ​ത​ക്ര​മീ​ക​ര​ണ​ങ്ങ​ളും പൂ​ര്‍​ണ​സ​ജ്ജ​മാ​യ​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ​റ​ഞ്ഞു. വി​ള​ക്കി​നുശേ​ഷം നി​ല​ക്ക​ല്‍ നി​ന്നു പു​റ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ള്‍ ഇ​ല​വു​ങ്ക​ല്‍, ക​ണ​മ​ല, പ്ലാ​പ്പ​ള്ളി, ളാ​ഹ പെ​രു​നാ​ട്, വ​ട​ശ്ശേ​രി​ക്ക​ര എ​ന്നി​ങ്ങ​നെ യാ​ത്ര ചെ​യ്യ​ണം.

Related posts

Leave a Comment