തൃശൂർ: ദേശീയതലത്തിൽ പ്രതിരോധമന്ത്രാലയത്തിനു കീഴിൽവരുന്ന ഡയറക്ടർ ജനറൽ എൻസിസിയുടെ മികച്ച അസോസിയേറ്റ് എൻസിസി ഓഫീസർക്കുള്ള ഡിജി എൻസിസി കമ്മന്റേഷൻ അവാർഡ് വടക്കാഞ്ചേരി സ്വദേശിനി ക്യാപ്റ്റൻ ഡോ.പി.എസ്. ചിത്രയ്ക്ക്. 26നു ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ അവാർഡ് സമ്മാനിക്കും.
സെവൻ കേരള ഗേൾസ് ബറ്റാലിയനു കീഴിൽവരുന്ന തൃശൂർ ശ്രീകേരളവർമ കോളജിലെ ഇംഗ്ലീഷ് വിഭാഗം അസി. പ്രഫസറാണ് ചിത്ര. 2023-24 കാലയളവിൽ വിവിധ മേഖലകളിൽ നടത്തിയ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് അവാർഡ്. കേരളത്തിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട ഏക അസോസിയേറ്റ് എൻസിസി ഓഫീസറാണ് ചിത്ര.
വടക്കാഞ്ചേരി കുമരനെല്ലൂർ ശിവശക്തിയിൽ പി.ഡി. ശിവരാമകൃഷ്ണൻ- പാർവതി ദമ്പതിമാരുടെ മകളും വി.ആർ. രാമചന്ദ്രന്റെ ഭാര്യയുമാണ്.