ലോട്ടറി അടിക്കുക എന്നത് ഒരു ഭാഗ്യം തന്നെയാണ്. ചില മനുഷ്യർ ദിവസേന ലോട്ടറി എടുക്കാറുണ്ട്. എന്നാൽ സമ്മാനം അടിക്കുന്നത് വളരെ കുറവാണ്.മറ്റു ചിലരാകട്ടെ ഏത് നമ്പർ അടിക്കുമെന്ന് അവർക്ക് നല്ല നിശ്ചയം ഉണ്ട്. അവർ ഏത് ലോട്ടറി ടിക്കറ്റ് എടുത്താലും അതിന് സമ്മാനവും അടിക്കും. ഇപ്പോഴിതാ ലോട്ടറിയുമായി ബന്ധപ്പെട്ട വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
കഴിഞ്ഞ ദിവസം മേരിലാൻഡിലെ പ്രിൻസ് ജോർജ് കൗണ്ടിയിലെ ഒരു യുവതി ലോട്ടറി ടിക്കറ്റെടുത്തു. അവർ സ്വപ്നത്തിൽ കണ്ട നമ്പറുള്ള ലോട്ടറിയാണ് എടുത്തത്. ഒക്സൺ ഹിൽ സിപ്പ് ഇൻ മാർട്ടിൽ നിന്ന് 9-9-0-0-0 എന്ന നമ്പറുകളുള്ള ടിക്കറ്റാണ് യുവതി വാങ്ങിയത്. നറുക്കെടുത്തപ്പോൾ അവർക്ക് $50,000 (ഏകദേശം 43 ലക്ഷം രൂപ) സമ്മാനവും അടിച്ചു.
എന്തായാലും യുവതി സ്വപ്നത്തിൽ കണ്ട നമ്പറൈണ് എടുത്തതെന്ന് പറഞ്ഞാൽ കേട്ടവർക്കൊക്കെ അൽപമൊന്നു വിശ്വസിക്കാൻ പ്രയാസമായിരിക്കും. എങ്കിലും ഇത് സത്യം തന്നെയാണെന്ന് യുവതി ആവർത്തിക്കുന്നു.