പണ്ട് അധികം ശ്രദ്ധിക്കാതെ പോയ വീഡിയോകൾ ഇപ്പോൾ വീണ്ടും ചിലർ കുത്തിപ്പൊക്കിക്കൊണ്ട് വരാറുണ്ട്. അതുപോലെ വീണ്ടും ശ്രദ്ധനേടുകയാണ് കുരങ്ങൻ പട്ടം പറത്തുന്ന വീഡിയോ.
കോവിഡ് സമയത്ത് എല്ലാവരും തന്നെ വീഡിനുള്ളിൽ ഒതുങ്ങി കഴിഞ്ഞിരുന്ന സമയമായിരുന്നു. എല്ലാവരും സോഷ്യൽ മീഡിയയെ ആണ് ആസമയത്ത് എന്റർടെയ്മെന്റിനായി ആശ്രയിച്ചത്. അന്ന് സോഷ്യൽ മീഡിയയിൽ ട്രെന്റിംഗിൽ ആയിരുന്നു ഈ കുരങ്ങച്ചാർ.
ഉത്തർപ്രദേശിലെ വാരണസിയിൽ യുവാക്കള്‍ പട്ടം പറത്തുന്നതിനിടെ ടെറസിലിരിക്കുകയായിരുന്നു കുരങ്ങൻ. ഇത് കണ്ടുകൊണ്ട് കുറേ നേരമിരുന്ന കുരങ്ങൻ നൂൽ പൊട്ടിച്ച് തന്റെ കൈവശം വച്ചു. പിന്നീട് പട്ടത്തെ നിയന്ത്രിച്ചത് കുരങ്ങനായിരുന്നു. ആളുകൾ താഴെ നിന്ന് ബഹളം വയ്ക്കുന്നുണ്ടായിരുന്നെങ്കിലും കുരങ്ങൻ പട്ടം പറത്തൽ തുടർന്നുകൊണ്ടേയിരുന്നു. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.