കായംകുളം: അകാലത്തിൽ വിടപറഞ്ഞ സഹപ്രവർത്തകന്റെ കുടുംബത്തിനു വീട് നിർമിച്ചു നൽകാൻ കൈത്താങ്ങായി യൂത്ത് കോൺഗ്രസ് നേതാവ് അനുതാജ്. കായംകുളം നോർത്ത് മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റായിരുന്ന ഷാമോൻ തോട്ടത്തിലിന്റെ കുടുംബത്തിനാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷനായ പി.എസ്. അനുതാജ് വീട് നിർമിച്ചു നൽകുന്നത്.
2023 ഡിസംബർ 13നാണ് ഷാമോൻ തോട്ടത്തിൽ മരണപ്പെട്ടത്. വീടിന്റെ തറക്കല്ലിടീൽ ചടങ്ങ് ഇന്നലെ കായംകുളം മാവിലേത്ത് നടന്നു.കായംകുളം നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയാണ് നിർമ്മാണത്തിന് നേതൃത്വം വഹിക്കുന്നത്. ഷാമോൻ തോട്ടത്തിലിന്റെ ഭാര്യക്ക് വസ്തുവിന്റെ ആധാരം കൈമാറി.
കെ. സി. വേണുഗോപാൽ എംപി, കൊടുക്കുന്നിൽ സുരേഷ് എംപി, ബി ബാബു പ്രസാദ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം. പി. പ്രവീൺ, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ്. അനുതാജ്, അഡ്വ. ഇ. സമീർ , ടി. സൈനുലാബ്ദീൻ, ശ്രീജിത്ത് പത്തിയൂർ, നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വള്ളിയിൽ റസാഖ് തുടങ്ങിയവർ പങ്കെടുത്തു.