ഹ​രി​യാ​ന ബി​ജെ​പി അ​ധ്യ​ക്ഷ​ൻ പീ​ഡി​പ്പി​ച്ച​താ​യി യു​വ​തി; ബ​ലാ​ത്സം​ഗ​ത്തി​ന് കേ​സെ​ടു​ത്ത് പോ​ലീ​സ്

ഷിം​ല: ഹ​രി​യാ​ന ബി​ജെ​പി അ​ധ്യ​ക്ഷ​ൻ മോ​ഹ​ൻ​ലാ​ൽ ബ​ദോ​ലി​ക്കെ​തി​രേ ബ​ലാ​ത്സം​ഗ​ക്കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് പോ​ലീ​സ്. ഹി​മാ​ച​ൽ​പ്ര​ദേ​ശി​ലെ ക​സൗ​ലി​യി​ലെ ഹോ​ട്ട​ലി​ൽ​വ​ച്ചു കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യെ​ന്ന ഡ​ൽ​ഹി സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ പ​രാ​തി​യി​ലാ​ണു മോ​ഹ​ൻ​ലാ​ൽ ബ​ദോ​ലി​ക്കും ഗാ​യ​ക​നാ​യ റോ​ക്കി മി​ത്ത​ൽ എ​ന്ന ജ​യ് ഭ​ഗ​വാ​നു​മെ​തി​രേ ഹി​മാ​ച​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ഇ​രു​വ​ർ​ക്കു​മെ​തി​രേ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി മു​തി​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. സം​ഗീ​ത ആ​ൽ​ബ​ത്തി​ൽ അ​വ​സ​രം ത​രാ​മെ​ന്നു വാ​ഗ്ദാ​നം ചെ​യ്ത് ഇ​രു​വ​രും പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു പ​രാ​തി​യി​ൽ യു​വ​തി പ​റ​യു​ന്നു.

നി​ർ​ബ​ന്ധി​ച്ചു മ​ദ്യം കു​ടി​പ്പി​ച്ചെ​ന്നും ലൈം​ഗി​ക​ചൂ​ഷ​ണ​ത്തി​നു പു​റ​മെ മ​ർ​ദി​ച്ചെ​ന്നും പ​രാ​തി​യി​ലു​ണ്ട്. പീ​ഡ​ന​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും ഇ​വ​ർ പ​ക​ർ​ത്തി. സം​ഭ​വം ആ​രോ​ടെ​ങ്കി​ലും പ​റ​ഞ്ഞാ​ൽ കൊ​ന്നു​ക​ള​യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും യു​വ​തി പ​റ​ഞ്ഞു. 2023 ജൂ​ലൈ മൂ​ന്നി​നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം

Related posts

Leave a Comment