തിരുവനന്തപുരം: വ്യക്തി പൂജ അംഗീകരിക്കില്ലന്ന് തീരുമാനമുള്ള മന്ത്രി മുഖ്യന് വീണ്ടും സ്തുതി ഗീതമാലപിച്ച് അണികൾ. സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ സുവർണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടന സമ്മേളനത്തിലാണ് പിണറായിക്ക് സ്തുതിഗീതം. ഇരുളടഞ്ഞ പാതയിൽ ജ്വലിച്ച സൂര്യനായിടും ചെങ്കൊടി പ്രഭയിലൂടെ മാനവർക്ക് മാതൃക എന്നാണ് പിണറായിയെ പുകഴ്ത്തി ഗായക സംഘത്തിന്റെ വരികൾ.
അതേസമയം, സ്തുതി ഗീതം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഉണ്ടാകില്ലന്നായിരുന്നു നേരത്തേ വന്ന റിപ്പോർട്ട്. മുഖ്യമന്ത്രി വേദിയിൽ എത്തുന്നതിനുമുമ്പേ വാഴ്ത്തുപാട്ട് പാടുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ സ്തുതിഗീതത്തിന്റെ അകന്പടിയോടെയാണ് മുഖ്യമന്ത്രി വേദിയിലെത്തിയത്.