ജീവിതത്തില്‍ ഒരിക്കലെങ്കിലും കാല് മരവിപ്പ് /കാല് തരിപ്പ് എന്ന അവസ്ഥ രാത്രികാലങ്ങളില്‍ അനുഭവിച്ചവര്‍ ആയിരിക്കും നമ്മളില്‍ പലരും.
എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്?
പ്രധാനമായും ശുദ്ധരക്തം ആർട്ടറി വഴി ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തുന്ന പോലെ തന്നെ അശുദ്ധ രക്തം വെയിൻ വഴി തിരികെ ഹൃദയത്തിലേക്കും പമ്പ് ചെയ്യപ്പെടുന്നു.
വെയിനുകളുടെ ഉള്ളിലുള്ള ഒരു ദിശയിലേക്ക് മാത്രം രക്തം വഹിക്കുന്ന വാല്‍വുകള്‍ രക്തത്തിന്റെ തിരികെയുള്ള ഒഴുക്കിനെ നിയന്ത്രിക്കുന്നു. അധിക നേരമുള്ള നില്‍പ്പും മറ്റും കാരണം ഈ വെയിനുകൾ ദുര്‍ബലമാവുകയും രക്തം തിരിച്ച് ഒഴുകാനുള്ള സാഹചര്യം ഉണ്ടാവുകയും ചെയ്യുന്നു.
അതുകാരണം കാലില്‍ കൂടുതല്‍ സമ്മര്‍ദം ഉണ്ടാകുന്നതാണ് പ്രധാനമായും കാല് കടച്ചില്(Venous Insuffficiency / Venous Incompetence) എന്ന അവസ്ഥയ്ക്ക് കാരണം.
ഈ അവസ്ഥ എങ്ങനെതരണം ചെയ്യാം?
കംപ്രഷന്‍ സ്റ്റോക്കിംഗ്സ്
പ്രധാനമായും, നിന്നു ജോലി ചെയ്യുന്നവരിലാണ് കാല് തരിപ്പ് കൂടുതലായും കണ്ടുവരുന്നത് (ഉദാ: ട്രാഫിക് പോലീസ്, നഴ്സുമാര്‍, അധ്യാപകര്‍). ഇത്തരം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ സ്ഥിരമായി കംപ്രഷന്‍ സ്റ്റോക്കിംഗ്സ് ഉപയോഗിക്കുന്നതു വഴി കാലിലെ പ്രഷർ ഗ്രേഡിയന്റ് ക്രമീകരിക്കുന്നതിലൂടെ ഒരു പരിധി വരെ കാലിലെ പെരുപ്പ് കുറച്ചുകൊണ്ടുവരാനാവും.
ക്രീപ് ബാൻഡേജുകൾ
സ്റ്റോക്കിംഗ്സിനു പകരം ക്രീപ് ബാൻഡേജുകളും( crepe bandages) ഉപയോഗിക്കാം. രണ്ടിനും പ്രഷർ ഗ്രേഡിയന്റ് ക്രമീകരിക്കാനാകുമെങ്കിലും, അനായാസം ഉപയോഗിക്കാന്‍ സാധിക്കുന്നത് സ്റ്റോക്കിംഗ്സാണ്. പകല്‍ സമയത്താണ്
ഇത് ഉപയോഗിക്കേണ്ടത്.
- വിവരങ്ങൾ:
എം. അജയ് ലാൽ, ചീഫ് ഫിസിയോതെറാപ്പിസ്റ്റ്
എസ് യുറ്റി ഹോസ്പിറ്റൽ,
പട്ടം, തിരുവനന്തപുരം