ബംഗളൂരു: കൃഷിഭൂമിയിൽ വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചതിൽ പ്രതിഷേധിച്ച് ശ്രീരംഗപട്ടണത്ത് 20ന് വിവിധ കർഷക സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്തു.
കാലങ്ങളായി കർഷകർ കൃഷിചെയ്ത് അനുഭവിച്ചുപോന്ന കൃഷിയിടങ്ങളിലാണ് വഖഫ് ബോർഡ് ഇപ്പോൾ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. മാർച്ച് 20-ന് ശ്രീരംഗപട്ടണത്ത് പശുക്കളുമായി മഹാറാലി സംഘടിപ്പിക്കുമെന്ന് കർഷകസംഘടനാ നേതാക്കൾ അറിയിച്ചു.
അതേസമയം, വഖഫ് ബോർഡിന്റെ അവകാശവാദത്തിൽ ഭൂമി ഏറ്റെടുക്കലിനുള്ള ഒരു വിജ്ഞാപനവും ഇതുവരെ ഇറക്കിയിട്ടില്ലെന്നും ഭൂമിയുടെ രേഖകളുമായി താലൂക്ക് ഓഫീസിലെത്തിയാൽ കർഷകർക്ക് അവരുടെ ആശയക്കുഴപ്പം പരിഹരിക്കാമെന്നും ശ്രീരംഗപട്ടണം തഹസിൽദാർ പരശുറാം സട്ടിഗേരി അറിയിച്ചു.