വളരെക്കുറച്ച് സിനിമകള്‍ മാത്രമാണ് ചെയ്തതെങ്കിലും മലയാളികളുടെ ഇഷ്ടതാരമാണ് സാനിയ ഇയ്യപ്പന്‍. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ താരം തമിഴിലടക്കം അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സാനിയ പലപ്പോഴും വസ്ത്രങ്ങളുടെ പേരില്‍ വലിയ വിമര്‍ശനങ്ങള്‍ നേരിട്ടുണ്ട്. കൂടുതലും ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവയ്ക്കുമ്പോഴായിരുന്നു ഈ വിമര്‍ശനങ്ങള്‍ തേടിയെത്താറുള്ളത്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ നേരിടുന്ന ആളുകളുടെ മനോഭാവത്തെക്കുറിച്ച് പറയുകയാണ് സാനിയ. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് സാനിയ ഇതേക്കുറിച്ച് തുറന്നുപറയുന്നത്.
‘ജീവിതത്തില്‍ ഒരിക്കല്‍പോലും അഭിനേതാവ് ആകുമെന്നോ, ഇത്രയും വലിയ ഒരു യാത്രയുടെ ഭാഗമാകുമെന്നോ വിശ്വസിച്ച ഒരാള്‍ ആയിരുന്നില്ല ഞാന്‍. ഇനി ഇപ്പോള്‍ ഇതൊന്നും ഇല്ലെങ്കിലും ഞാന്‍ ഓകെയായിരുന്നു. ഇപ്പോഴും ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ പലരും പറയുന്ന ഒന്നാണ് സിനിമയിലെ അവസരങ്ങള്‍ക്കു വേണ്ടിയാണ് എന്ന്.
എന്നാല്‍ ആളുകള്‍ എങ്ങനെയാണ് ഇങ്ങനെയൊക്കെ ചിന്തിക്കുന്നതെന്ന് എനിക്ക് ഇപ്പോഴും മനസിലായിട്ടില്ല. ബോളിവുഡില്‍ കേറാന്‍ വേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നതെന്നാണ് മറ്റു ചിലര്‍ പറയുന്നത്. എന്റെ കൂടെ എല്ലായ്പ്പോഴും വീട്ടുകാരുണ്ടാകാറുണ്ട്. അത് എനിക്ക് വലിയ പ്ലസ് ആയിട്ടാണ് തോന്നിയിട്ടുള്ളത്. വേറെ ആരും സപ്പോര്‍ട്ടിന് ഇല്ലെങ്കിലും അമ്മ, അച്ഛന്, അനിയത്തി. ഇവര്‍ മൂന്ന് പേരും ഒരിക്കലും സനു എന്തുകൊണ്ട് അങ്ങനെ ചെയ്തു എന്ന് ഇതുവരെ ചോദിച്ചിട്ടില്ല. അവര്‍ക്കറിയാം, ഞാന്‍ ഒന്നും കാണാതെ അങ്ങനെ ചെയ്യില്ല. ഞാന്‍ സ്ട്രോംഗായി നില്‍ക്കുന്നതിന്റെ കാരണം അവര്‍ തന്നെയായിരിക്കാം എന്ന് സാനിയ വ്യക്തമാക്കി.