രാ​ജ്യ​ത്തി​നു ഭീ​ഷ​ണി​യാ​കു​ന്ന​വ​രു​ടെ പൗ​ര​ത്വം റ​ദ്ദാ​ക്കാ​ൻ സ്വീ​ഡ​ൻ

സ്റ്റോ​ക്ഹോം: രാ​ജ്യ​ത്തി​നു ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​വ​രു​ടെ പൗ​ര​ത്വം റ​ദ്ദാ​ക്കാ​നാ​യി ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി ചെ​യ്യു​ന്ന​തി​നെ​ക്കു​റി​ച്ച് സ്വീ​ഡ​നി​ൽ ആ​ലോ​ച​ന.

കൈ​ക്കൂ​ലി, ഭീ​ഷ​ണി, വ്യാ​ജ​രേ​ഖ തു‌​ട​ങ്ങി​യ​വ​യി​ലൂ​ടെ ഇ​ര​ട്ട പൗ​ര​ത്വം നേ​ടി​യ​വ​രു​ടെ​യും ചാ​ര​വൃ​ത്തി, രാ​ജ്യ​ദ്രോ​ഹം തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ​ക്കു ശി​ക്ഷി​ക്ക​പ്പെ​ട്ട​വ​രു​ടെ​യും പൗ​ര​ത്വം റ​ദ്ദാ​ക്കാ​പ്പെ​ടും.

തീ​വ്ര​വാ​ദം, രാ​ജ്യ​ദ്രോ​ഹം, സം​ഘ​ടി​ത കു​റ്റ​കൃ​ത്യ​ങ്ങ​ൾ എ​ന്നി​വ​യെ നേ​രി​ടാ​നാ​ണി​തെ​ന്നു നി​യ​മ​മ​ന്ത്രി ഗു​ണ്ണ​ർ സ്ട്രോ​മ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. പാ​ർ​ല​മെ​ന്‍റ് സ​മി​തി​യാ​ണു ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി​ക്കു ശി​പാ​ർ​ശ ചെ​യ്ത​ത്.

കു​ടി​യേ​റ്റ​വും സം​ഘ​ടി​ത​കു​റ്റ​കൃ​ത്യ​ങ്ങ​ളും ത​മ്മി​ൽ ബ​ന്ധ​മു​ണ്ടെ​ന്നാ​ണു സ്വീ​ഡ​നി​ലെ വ​ല​തു​പ​ക്ഷ സ​ർ​ക്കാ​ർ പ​റ​യു​ന്ന​ത്.

പൗ​ര​ത്വം ല​ഭി​ക്കേ​ണ്ട​തി​നു സ്വീ​ഡ​നി​ൽ താ​മ​സി​ക്കേ​ണ്ട കാ​ല​പ​രി​ധി അ​ഞ്ചി​ൽ​നി​ന്ന് എ​ട്ടു വ​ർ​ഷ​മാ​യി ഉ​യ​ർ​ത്താ​നു​ള്ള നി​ർ​ദേ​ശ​വും സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​വ​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment