നെയ്യാറ്റിന്‍കര : അതിയന്നൂർ കാവുവിളാകം ശ്രീ കൈലാസനാഥ മഹാദേവ ക്ഷേത്രത്തിലെ പൂജാരി ആറാലുംമൂട് സ്വദേശി ഗോപന്‍സ്വാമി (70) യുടെ മഹാസമാധി ചടങ്ങുകള്‍ ഇന്ന് നടക്കും.
നേരത്തെ നിര്‍മിച്ചിരുന്ന സമാധി മണ്ഡപം ഇന്നലെ പൊളിച്ചതിനു സമീപത്തായിട്ടാണ് പുതിയ സമാധി സംവിധാനത്തിന്റെ പണി പൂര്‍ത്തിയാക്കിയിരിക്കുന്നത്. വൈകുന്നേരം മൂന്നോടെ മഹാസമാധി ചടങ്ങുകള്‍ ആരംഭിക്കും. മൂന്നിനും നാലിനും മധ്യേയാണ് മഹാസമാധി ചടങ്ങുകളെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.
ഇന്നലെ രാവിലെ പഴയ സമാധി മണ്ഡപം പൊളിച്ച് ഗോപന് സ്വാമിയുടെ മൃതദേഹം പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു പിന്നാലെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടംനടത്തി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഉച്ചയോടെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത ഗോപന് സ്വാമിയുടെ മൃതദേഹം നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കുടുംബാംഗങ്ങളുടെ അഭിഭാഷകന് അഡ്വ. രഞ്ജിത്ത് ചന്ദ്രൻ, വിഎസ്ഡിപി നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരന് എന്നിവരും ഗോപന് സ്വാമിയുടെ മക്കളോടൊപ്പമുണ്ടായിരുന്നു.
ഗോപന് സ്വാമിയുടെ തിരോധാനം സംബന്ധിച്ച പരാതിയുടെ അന്വേഷണത്തിന്റെ ഭാഗമായാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. മൃതദേഹത്തിന്റെ രാസപരിശോധനാഫലം ലഭിച്ചാലേ മരണം സ്വാഭാവികമായിരുന്നോ എന്നറിയാനാകൂവെന്നും പോലീസ് വ്യക്തമാക്കി.