തൊ​ഴി​ലി​ട​ങ്ങ​ളി​ലെ ലൈം​ഗികാ​തി​ക്ര​മം തടയാൻ ജീ​വ​ന​ക്കാ​ര്‍​ക്കു പ​രി​ശീ​ല​നം

കോ​ഴി​ക്കോ​ട്: തൊ​ഴി​ലി​ട​ങ്ങ​ളി​ല്‍ സ്ത്രീ​ക​ള്‍​ക്കുനേ​രെ​യു​ണ്ടാ​യു​ണ്ടാ​കു​ന്ന ലൈം​ഗി​കാ​തി​ക്ര​മം ത​ട​യാ​ന്‍ കേ​ന്ദ്ര, സം​സ്ഥാ​ന ജീ​വ​ന​ക്കാ​ര്‍​ക്കും അ​ര്‍​ധ സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്കും പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ല്‍​കു​ന്നു. തൊ​ഴി​ലി​ട​ങ്ങ​ളി​ല്‍ സ്ത്രീ​ക​ള്‍​ക്കുനേ​രെ​യു​ള്ള ലൈം​ഗി​കാ​തി​ക്ര​മം (ത​ട​യ​ല്‍, നി​രോ​ധി​ക്ക​ല്‍, പ​രി​ഹാ​രം) നി​യ​മം 2013 ന​ട​പ്പാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കു​ന്ന​തി​ല്‍ വീ​ഴ്ച വ​രു​ന്നു​വെ​ന്നു​ക​ണ്ടാ​ണ് സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ല്‍.

ജീ​വ​ന​ക്കാ​ര്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കാ​ന്‍ കോ​ഴി​ക്കോ​ട് ജെ​ന്‍​ഡ​ര്‍ പാ​ര്‍​ക്കി​നെ​യാ​ണ് ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഓ​ഫ്‌​ലൈ​നാ​യും ഓ​ണ്‍​ലൈ​നാ​യും ജീ​വ​ന​ക്കാ​ര്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കും. നി​യ​മം ന​ട​പ്പാ​ക്കു​ന്ന​തി​ല്‍ വീ​ഴ്ച വ​രു​ത്തി​യാ​ല്‍ ഭാ​വി​യി​ല്‍ ഗു​രു​ത​ര നി​യ​മ​പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കു കാ​ര​ണ​മാ​കു​മെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി വ​നി​താ വി​ക​സ​ന ഡ​യ​റ​ക്ട​ര്‍ ന​ല്‍​കി​യ ശി​പാ​ര്‍​ശ അം​ഗീ​ക​രി​ച്ചാ​ണ് സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി.

തൊ​ഴി​ലി​ട​ങ്ങ​ളി​ലെ ലൈം​ഗീ​ക അ​തി​ക്ര​മം ത​ട​യ​ല്‍ നി​യ​മം ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി ജി​ല്ലാ ഓ​ഫീ​സ​ര്‍​മാ​രാ​യി ജി​ല്ലാ ക​ള​ക്ട​ര്‍​മാ​രെ​യാ​ണ് ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. നി​യ​മ​ത്തി​ന്‍റെ സെ​ക്ഷ​ന്‍ (5) പ്ര​കാ​രം 10 ല്‍ ​താ​ഴെ തൊ​ഴി​ലാ​ളി​ക​ള്‍ ഉ​ള്ള​തി​നാ​ല്‍ ഇ​ന്‍റേ​ണ​ല്‍ ക​മ്മി​റ്റി രൂ​പീ​ക​രി​ക്കാ​ത്ത​തോ അ​ല്ലെ​ങ്കി​ല്‍ പ​രാ​തി തൊ​ഴി​ലു​ട​മ​യ്ക്ക് എ​തി​രാ​യി​ട്ടു​ള്ള​തോ ആ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ലൈം​ഗിക പീ​ഡ​ന പ​രാ​തി സ്വീ​ക​രി​ക്കു​ന്ന​തി​ന് ലോ​ക്ക​ല്‍ ക​മ്മി​റ്റി രൂ​പീ​ക​രി​ക്കാ​ന്‍ വ്യ​വ​സ്ഥ​യു​ണ്ട്.

അ​തി​നി​ടെ 2013 ഡി​സം​ബ​ര്‍ ഒ​ന്‍​പ​തി​ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ 2013 നി​യ​മ​ത്തി​ലെ ച​ട്ട​ങ്ങ​ള്‍ വി​ജ്ഞാ​പ​നം ചെ​യ്തു ന​ട​പ്പി​ലാ​ക്കി. നി​യ​മം ന​ട​പ്പി​ലാ​ക്കു​ന്ന​തി​നാ​യി പോ​ഷ് ആ​ക്ട് കം​പ്ല​യി​ന്‍​സ് പോ​ര്‍​ട്ട​ല്‍ കേ​ര​ള​ത്തി​ല്‍ നി​ല​വി​ല്‍ വ​രു​ക​യും ചെ​യ്തു. എ​ന്നി​ട്ടും വി​വി​ധ ഉ​ത്ത​ര​വു​ക​ളും മാ​ര്‍​ഗനി​ര്‍​ദേ​ശ​ങ്ങ​ളും സം​സ്ഥാ​ന​ത്തെ വി​വി​ധ വ​കു​പ്പു​ക​ളി​ല്‍ പൂ​ര്‍​ണ രീ​തി​യി​ല്‍ ന​ട​പ്പി​ലാ​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജീ​വ​ന​ക്കാ​രെ ബോ​ധ​വ​ത്കരി​ക്കാ​നു​ള്ള നീ​ക്കം.

Related posts

Leave a Comment