ഹൈദരാബാദ്: എൻജിനീയറിംഗ് വിദ്യാർഥിനിയെ സ്വകാര്യ ഹോസ്റ്റലിൽ പീഡിപ്പിച്ച സംഭവത്തിൽ ഹോസ്റ്റൽ ഉടമയുടെ ഡ്രൈവർ പിടിയിൽ. ഹൈദരാബാദിലാണ് സംഭവം.
ഒന്നാം വർഷ വിദ്യാർഥിനി രാത്രി ഹോസ്റ്റൽ മുറിയിൽ തനിച്ചായിരുന്ന സമയത്താണു പീഡനം നടന്നത്. ബെഡ് ഷീറ്റ് നൽകാനെത്തിയതാണെന്ന് പറഞ്ഞ് ഇയാൾ മുറിയുടെ വാതിലിൽ തട്ടിവിളിക്കുകയും വാതിൽ തുറന്നപ്പോൾ മുറിയിലേക്ക് അതിക്രമിച്ച് കയറി പീഡിപ്പിക്കുകയുമായിരുന്നു.
ഈ സമയം മറ്റ് വിദ്യാർഥികൾ അവരുടെ മുറിയിലായിരുന്നു. പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇബ്രാഹിംപട്ടണം പോലീസ് പ്രതിയെ പിടികൂടിയത്.