നാലു പതിറ്റാണ്ടോളമായി തെന്നിന്ത്യന്‍ സിനിമാലോകത്ത് മുന്‍നിരയിൽ തിളങ്ങി നില്ക്കുന്ന നായികയാണ് മീന സാഗര്‍. ബാലതാരമായി വെള്ളിത്തിരയിലെത്തിയ താരം പിന്നീട് തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പര്‍താരങ്ങളുടെയും നായികയായി ബിഗ്സ്ക്രീനില്‍ തിളങ്ങി.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എല്ലാ വിശേഷങ്ങളും ചിത്രങ്ങളും പങ്കിടാറുണ്ട്. ഇപ്പോഴിതാ പൊങ്കല്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് താരം.
അതിസുന്ദരിയായിട്ടാണ് താരം ചിത്രങ്ങളില്‍ തിളങ്ങുന്നത്. ഈ പൊങ്കൽ നിങ്ങൾക്ക് സന്തോഷവും സമൃദ്ധിയും മധുര നിമിഷങ്ങളും നേരുന്നു… എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്.
ഗോള്‍ഡനില്‍ ചുവന്ന ബോര്‍ഡറുള്ള പട്ടുസാരിയണിഞ്ഞാണ് താരം ചിത്രങ്ങളില്‍ തിളങ്ങുന്നത്. ആരും കണ്ടാലും നോക്കി പോകുന്ന സൗന്ദര്യമാണ്, ശരിക്കുമൊരു ദേവതയെപ്പോലെ എന്നൊക്കെയാണ് ആരാധകര്‍ നല്കുന്ന കമന്റുകള്‍.