എന്റെ കുടുംബം ഇപ്പോൾ എന്നേക്കാൾ സ്നേഹിക്കുന്നത് എന്റെ ഭർത്താവ് നിക്കിനെയാണ് എന്ന് വരലക്ഷ്മി. വിവാഹ ജീവിതം നോർമലായി മുന്നോട്ട് പോകുന്നു. എന്നെക്കാൾ നല്ല സൗത്ത് ഇന്ത്യനായി മാറി കഴിഞ്ഞു നിക്ക്. അതിന്റെ പേരിൽ ഇടയ്ക്കൊക്കെ ഞാൻ കളിയാക്കാറുണ്ട്.
പൊങ്കലിനും ദീപവലിക്കുമെല്ലാം വീട്ടിൽ തന്നെയുണ്ടാകണമെന്ന് അദ്ദേഹത്തിന് നിർബന്ധമാണ്. ഇതെല്ലാം മാർക്ക് ചെയ്ത് വച്ചിട്ടുമുണ്ട്. അതിനായി എല്ലാം ചെയ്യുകയും ചെയ്യും. എന്റെ അച്ഛനും അദ്ദേഹവും ഒരുമിച്ചാണ് പ്ലാനിംഗെല്ലാം.
കുടുംബത്തിന്റെ കാര്യങ്ങൾ വളരെ നന്നായി നോക്കുന്നയാളാണ് എന്നാണ് ഞാൻ മനസിലാക്കിയത്. എന്റെ കുടുംബവും അദ്ദേഹത്തെ അതിന് അനുസരിച്ച് സ്നേഹിക്കുന്നുമുണ്ട് എന്ന് വരലക്ഷ്മി പറഞ്ഞു.