കാൽതരിപ്പ് എങ്ങനെ നിയന്ത്രിക്കാം?

  • ത​ല​യ​ണ പ്രാ​യോ​ഗി​ക​മ​ല്ല

കാ​ല്‍ മ​ര​വി​പ്പ്/കാ​ല്‍ത​രി​പ്പ് എ​ന്ന അ​വ​സ്ഥ അ​നു​ഭ​വി​ക്കുന്നവർ രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ കാ​ല്‍ പൊ​ക്കി​വ​ച്ച് കി​ട​ക്കേ​ണ്ട​താ​ണ്. ഇ​തി​നാ​യി കാ​ലി​ന്‍റെ ഭാ​ഗ​ത്ത് ത​ല​യണ വ​യ്ക്കു​ന്ന​ത് പ്രാ​യോ​ഗി​ക​മ​ല്ല. ഉ​റ​ക്ക​ത്തി​ല്‍ തി​രി​യു​ക​യും ച​രി​യു​ക​യു​മൊ​ക്കെ ചെ​യ്യു​മ്പോ​ള്‍ ത​ല​യ​ണ അ​സൗ​ക​ര്യം ആ​യി​രി​ക്കും. അ​തി​നാ​യി ക​ട്ടി​ലി​ന്‍റെ കാ​ല്‍ ത​ടി ക​ഷ്ണ​മോ മ​റ്റോ ഉ​പ​യോ​ഗി​ച്ച്
ഉ​യ​ര്‍​ത്തി വ​യ്ക്കു​ന്ന​താ​ണ് ഉ​ചി​തം.

  • വ്യായാമം എങ്ങനെ?

ഇ​തു​കൂ​ടാ​തെ കാ​ലി​ന് ശ​രി​യാ​യ വ്യാ​യാ​മ​വും ന​ല്‍​ക​ണം. ‘Buerger’s Exercise’ ആ​ണ് ചെ​യ്യേ​ണ്ട​ത്. ഇ​തി​നാ​യി ര​ണ്ടോ മൂ​ന്നോ ത​ല​യ​ണ ഉ​പ​യോ​ഗി​ച്ച് കാ​ല് ഹൃ​ദ​യ​ത്തി​ന്‍റെ ലെവലിൽ‍ നി​ന്ന് ഉ​യ​ര്‍​ത്തി വ​ച്ച് 5 മി​നി​റ്റ് കി​ട​ക്കു​മ്പോ​ള്‍ കാ​ലി​ലെ ര​ക്ത​യോ​ട്ടം അ​നു​സ​രി​ച്ച് കാ​ല് വി​ള​റി വെ​ളു​ത്ത അ​വ​സ്ഥ​യി​ല്‍ എ​ത്തു​ന്നു.

അ​തി​നു​ശേ​ഷം അ​വി​ടെ​ത്ത​ന്നെ കാ​ലു തൂ​ക്കി​യി​ട്ട് ര​ണ്ടോ മൂ​ന്നോ മി​നി​റ്റ് ഇ​രി​ക്ക​ണം. ഈ ​സ​മ​യ​ത്ത് കാ​ല്‍​പാ​ദം താ​ഴേ​ക്കും മു​ക​ളി​ലേ​ക്കും അ​ന​ക്കി കൊ​ടു​ക്ക​ണം. അ​തി​നുശേ​ഷം തി​രി​കെ ക​ട്ടി​ലി​ല്‍ ത​ല​യ​ണ വ​യ്ക്കാ​തെ നി​വ​ര്‍​ന്ന് മൂ​ന്നു മി​നി​റ്റ് കി​ട​ക്കു​ക. ആ ​സ​മ​യ​ത്തും കാ​ല്‍​പാ​ദം അ​ന​ക്കു​ക​യാ​ണെ​ങ്കി​ല്‍ ആ​ശ്വാ​സ​ക​ര​മാ​യി തോ​ന്നും. ഇ​ത്ത​രം ചെ​റി​യ വ്യാ​യാ​മ​ങ്ങ​ളി​ലൂ​ടെ കാ​ല്‍ പെ​രു​പ്പ് ഒ​രു പ​രി​ധി​വ​രെ കു​റ​യ്ക്കാ​ന്‍ സാ​ധി​ക്കും.

  • ധാരാളം വെള്ളം കുടിക്കണം

കാ​ല്‍ പെ​രു​പ്പ് സംബന്ധമായ ബു​ദ്ധി​മു​ട്ടു​ള്ള​വ​ര്‍ ധാ​രാ​ളം വെ​ള്ളം കു​ടി​ക്കാ​ന്‍ ശ്ര​ദ്ധി​ക്ക​ണം. രാ​ത്രി വെ​ള്ളം കു​ടി​ക്കു​ന്ന​ത് കു​റ​ച്ചി​ട്ട് പ​ക​ല്‍​സ​മ​യം ധാ​രാ​ളം വെ​ള്ളം കു​ടി​ക്ക​ണം. ശ​രീ​ര​ത്തി​ല്‍ നി​ര്‍​ജ​ലീ​ക​ര​ണം ഉ​ണ്ടാ​കാ​തെ ശ്ര​ദ്ധി​ക്ക​ണം

  • ​മഗ്‌​നീ​ഷ്യ​ത്തി​ന്‍റെ അ​ള​വ് കു​റ​ഞ്ഞാൽ

 ശ​രീ​ര​ത്തി​ല്‍ മ​ഗ്‌​നീ​ഷ്യ​ത്തി​ന്‍റെ അ​ള​വ് കു​റ​യു​ന്ന​തും ഈ ​അ​വ​സ്ഥ​യ്ക്ക് കാ​ര​ണ​മാ​കു​ന്നു. അ​തു​കൊ​ണ്ട് ഇ​ല​ക്ക​റി​ക​ള്‍, മ​ഗ്‌​നീ​ഷ്യ​ത്തി​ന്‍റെ അ​ള​വ് കൂ​ടു​ത​ലു​ള്ള മ​ത്തി പോ​ലു​ള്ള മീ​നു​ക​ൾ, ന​ട്‌​സ് എ​ന്നി​വ ആ​ഹാ​ര​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ക.
ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ച്ചാ​ല്‍ കാ​ല്‍പെ​രു​പ്പ് ഒ​രു പ​രി​ധി​വ​രെ നി​യ​ന്ത്രി​ച്ച് ആ​യാ​സ​മി​ല്ലാ​ത്ത ജീ​വി​തം മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാം.

  • വിവരങ്ങൾ:
    എം. അജയ് ലാൽ, ചീഫ് ഫിസിയോതെറാപ്പിസ്റ്റ്
    എസ് യുറ്റി ഹോസ്പിറ്റൽ,
    പട്ടം, തിരുവനന്തപുരം

Related posts

Leave a Comment