വണ്ടിപ്പെരിയാർ: പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വള്ളക്കടവ് സ്വദേശി രൂപൻ എന്ന് വിളിക്കുന്ന വിജയ് (25) ആണ് പിടിയിലായത്.
പെൺകുട്ടിയെ പ്രണയം നടിച്ച് പല തവണ പീഡിപ്പിക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു. പെൺകുട്ടിക്ക് വയറുവേദന ഉണ്ടായതിനെ തുടർന്ന് മാതാപിതാക്കൾ ആശുപത്രിയിൽ എത്തിച്ചു പരിശോധിച്ചപ്പോഴാണ് പീഡന വിവരം പുറത്തായത്.
ആശുപത്രി അധികൃതർ പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് വണ്ടിപ്പെരിയാർ പോലീസ് കേസെടുത്ത് ഇയാ ളെ അറസ്റ്റു ചെയ്യുകയായിരുന്നു.