മലയാള സിനിമയിലെ യുവനടിമാരിൽ ശ്രദ്ധേയയാണ് അനശ്വര രാജൻ. അഭിനയമികവു കൊണ്ടും പ്രേക്ഷകരുടെ പ്രശംസ ഏറെ ഏറ്റുവാങ്ങിയ താരം കൂടിയാണ് അനശ്വര. ചെറുപ്രായത്തിൽ തന്നെ സിനിമയിലെത്തുകയും പിന്നീടു നായികയായി ഒട്ടേറെ സിനിമകളിൽ വേഷമിട്ട താരം തന്റെ അഭിപ്രായങ്ങൾ തുറന്നുപറയുന്നതിൽ ഒട്ടും മടികാണിക്കാത്ത കൂട്ടത്തിലാണ്. രേഖാചിത്രം ആണ് താരത്തിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ സനിമ.
ഇപ്പോഴിതാ തന്റെ കുടുംബത്തക്കുറിച്ചും അവർക്കിടയിലെ സ്നേഹത്തെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് അനശ്വര. ചെറുപ്പത്തിൽ സിനിമയിലേക്കു വരുമ്പോൾ പലരും പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നെന്നും താരം ചൂണ്ടിക്കാണിക്കുന്നു. രണ്ടു പെൺകുട്ടികളുള്ള വീടിനു സൗന്ദര്യം കൂടുതൽ ഉണ്ടെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. അങ്ങനെയൊക്കെ അച്ഛൻ പറയുമ്പോൾ ഞാൻ അച്ഛനെ തിരുത്താറുണ്ടായിരുന്നു. അതെന്തിനാണ് പെൺകുട്ടി ഐശ്വര്യം ആവുന്നത്? പെൺകുട്ടി എന്തിനാ ഒരു വീടിന്റെ ലക്ഷ്മിയും ദേവിയും ഒക്കെ ആവുന്നത് എന്നൊക്കെ ചോദിക്കുമായിരുന്നു. ഞാൻ, അമ്മ, ചേച്ചി ഞങ്ങളൊരു ടീം പോലെയായിരുന്നു. അച്ഛന് അവസാനം എല്ലാം സമ്മതിച്ചു തരേണ്ട ഒരു അവസ്ഥയായിരുന്നു.
പെൺകുട്ടികളാണു വേറെ വീട്ടിൽ കയറേണ്ടവരാണ്, നമ്മൾ പണിയൊക്കെ എടുക്കണം, കുക്ക് ചെയ്യണം എന്ന രീതിയിലൊന്നും ഞങ്ങളെ വളർത്തിയിട്ടില്ല. അച്ഛനായാലും അമ്മയായാലും അങ്ങനെയായിരുന്നു. പണ്ടൊക്കെ ചേച്ചി അമ്മയുടെ ലെവലിലായിരുന്നു. എങ്ങനെയെങ്കിലുമൊക്കെ ഒരു ലൈനൊക്കെ സെറ്റാക്കുന്നത് അമ്മ അറിഞ്ഞാലും പ്രശ്നമില്ല, ചേച്ചി അറിഞ്ഞാൽ പ്രശ്നമാണ്. പിന്നെ വൈകുന്നേരം കൂട്ടാൻ വരും നമ്മളെ. ഞാൻ പഠിച്ച സ്കൂളിലാണ് അവളും പഠിച്ചത്, അതുകൊണ്ട് എന്തൊക്കെ ഉടായിപ്പാണു കാണിക്കുന്നതെന്ന് അവൾക്ക് കറക്റ്റായിട്ട് അറിയാം.
കഴിഞ്ഞ നാലു വർഷമൊക്കെ കൊണ്ടാണ് നമ്മൾ ഈ നിലയിലേക്ക് ഭയങ്കര കൂട്ടായത്. എല്ലാം തുറന്ന് പറയാം, എന്റെയൊരു ബെസ്റ്റ് ഫ്രണ്ടായി മാറിയത് ഇപ്പോഴാണ്. ഒരു ഡ്രസ് ഇടുമ്പോൾ പോലും ആദ്യം വിളിച്ച് ഫോട്ടോ അയച്ച് ചോദിക്കുന്നത് അവളോടാണ്. ഭയങ്കര ഡിപെൻഡഡ് ആണ് ഞാൻ അവളിൽ. പെട്ടെന്ന് അവൾ ഇല്ലാതെ ജീവിക്കുക എന്ന് പറയുന്നത് ബുദ്ധിമുട്ടായിരിക്കും. അനശ്വര പറയുന്നു.
ഞങ്ങൾ മൂന്നു പെണ്ണുങ്ങൾക്കിടയിൽ ജീവിച്ച് അച്ഛനു ശീലമായി.
പണ്ട് സ്കൂളിൽ പഠിക്കുന്ന സമയം തൊട്ട് തന്നെ ഞങ്ങളുടെ കാര്യങ്ങൾ ഒക്കെ നന്നായി അറിയാമായിരുന്നു. എന്റെ പിരീഡ്സിന്റെ ഡേറ്റ് വരെ അച്ഛന് അറിയാമായിരുന്നു, അതു ഞാൻ പോലും മറക്കും. എനിക്കുവേണ്ടി ഫ്രൂട്സും മറ്റുമൊക്കെ വാങ്ങി കൊണ്ടുവരും. വസ്ത്രധാരണത്തിൽ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. ഞങ്ങളൊക്കെ അതുമായി സെറ്റായിട്ട് പോയതാണ്. ഒരു നാട്ടിൻപുറത്താണ് ഞാൻ ഉണ്ടായിരുന്നത്. അവിടെ മറ്റ് തരത്തിലുള്ള ഡ്രസ് ഒന്നും ഇട്ട് പുറത്തുപോവാൻ പറ്റില്ലായിരുന്നു. ഏതാ ഈ അന്യഗ്രഹ ജീവി എന്നുള്ള നിലയിൽ ആളുകൾ നോക്കും, പിന്നെ അതൊരു സംസാരമാവും, ആ സമയത്ത് നിയന്ത്രണങ്ങൾ ഒക്കെ ഉണ്ടായിരുന്നു എന്ന് അനശ്വര വ്യക്തമാക്കി