ചാത്തന്നൂർ: കെഎസ് ആർടിസിയുടെ ബസ് സർവീസ് നടത്തുന്ന കണ്ടക്ടർമാരുടെ കൈവശം കരുതേണ്ട സർവീസിനെ സംബന്ധിച്ച ആധികാരിക രേഖയായ ഡ്യൂട്ടി കാർഡില്ലാതെ സർവീസ് നടത്തിയ കണ്ടക്ടർക്ക് പിഴ ശിക്ഷ.
കരുനാഗപ്പള്ളി ഡിപ്പോയിലെ കണ്ടക്ടർ സുജിതിനാണ് ശിക്ഷ ലഭിച്ചത്. ഡ്യൂട്ടി കാർഡില്ലാതെ സർവീസ് നടത്തുന്നത് ബസ് മോഷ്ടിച്ച് അനധികൃതമായി സർവീസ് നടത്തുന്നതിന് തുല്യമായ കുറ്റമാണ്.
കഴിഞ്ഞ ഒക്ടോബർ 22 ന് കരുനാഗപ്പള്ളിയിൽ നിന്നും തോപ്പുംപടിയിലേയ്ക്ക് സർവീസ് നടത്തിയ ഓർഡിനറി ബസാണ് വിവാദത്തിൽപ്പെട്ടത്.
കെ എസ് ആർടിസിയുടെ ഏതൊരു സർവീസ് പോകുമ്പോഴും കണ്ടക്ടർ സ്റ്റേഷൻ മാസ്റ്റിൽ നിന്നും ഡ്യൂട്ടി കാർഡ് വാങ്ങി കൈവശം സൂക്ഷിക്കേണ്ടതാണ്. ബസ് സർവീസിന്റെ രേഖാമൂലമുള്ള സുരക്ഷിതത്വത്തിനും ഇത് അത്യാവശ്യമാണ്.