ടൂ​റി​സ്റ്റ് ബ​സ് മ​റി​ഞ്ഞ് ഒ​രാ​ൾ മ​രി​ച്ച സം​ഭ​വം: അ​പ​ക​ട​കാ​ര​ണം അ​മി​ത​ വേ​ഗ​ത; ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ

നെ​ടു​മ​ങ്ങാ​ട്: നെ​ടു​മ​ങ്ങാ​ട് ഇ​രി​ഞ്ച​യ​ത്ത് ടൂ​റി​സ്റ്റ് ബ​സ് നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞ​ത് അ​മി​ത വേ​ഗ​ത കാ​ര​ണ​മാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു . ഇ​ന്ന​ലെ രാ​ത്രി 10.30യോ​ട് യാ​ണ് നെ​ടു​മ​ങ്ങാ​ട് കാ​ട്ടാ​ക്ക​ട പെ​രി​ങ്ക​ട​വി​ള​യി​ൽ നി​ന്നും മൂ​ന്നാ​റി​ലേ​ക്ക് വി​നോ​ദ​സ​ഞ്ചാ​ര യാ​ത്ര പോ​യ ടൂ​റി​സ്റ്റ് ബ​സ് നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞ​ത്. അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചി​രു​ന്നു.

സം​ഭ​വ​ശേ​ഷം ഒ​ളി​വി​ൽ പോ​യ ബ​സ് ഡ്രൈ​വ​ർ ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം സ്വ​ദേ​ശി ര​ഞ്ജു എ​ന്ന് വി​ളി​ക്കു​ന്ന അ​രു​ൾ ദാ​സ് (34)നെ ​വ​ലി​യ വി​ള​പ്പു​റം എ​ന്ന സ്ഥ​ല​ത്ത് നി​ന്ന് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. ഇ​യാ​ൾ അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്ത് നി​ന്നും ഓ​ടി പോ​വു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ​ക്ക് ക​ണ്ണി​ന്‍റെ പു​രി​ക​ത്ത് ചെ​റി​യ പ​രി​ക്ക് ഉ​ണ്ട്‌.

കാ​ട്ടാ​ക്കാ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ ശേ​ഷം സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ അ​ഭ​യം തേ​ടി​യ ഇ​യാ​ളെ ഇ​ന്ന് പു​ല​ർ​ച്ചെ പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.ഡ്രൈ​വ​ർ മ​ദ്യ​പി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​രി​ഞ്ച​യ​ത്തു വ​ച്ച് നല്ല വേ​ഗ​ത​യി​ൽ ആ​യി​രു​ന്ന ബ​സ് പെ​ട്ടെ​ന്ന് വെ​ട്ടി​ത്തി​രി​ക്കാ​ൻ നോ​ക്കി​യ​താ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്ന് ഡ്രൈ​വ​ർ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി.

നെ​ടു​മ​ങ്ങാ​ട്-​വെ​മ്പാ​യം റോ​ഡി​ലെ നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​യും അ​പ​ക​ട​ത്തി​ലേ​ക്ക് ന​യി​ച്ചെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു.​ ബ​സി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ ആം​ബു​ല​ൻ​സു​ക​ളി​ൽ നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും അ​വി​ടെ നി​ന്നും മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കും എ​സ്എ​ടി ആ​ശു​പ​ത്രി​ക​ളി​ലേ​ക്കും ചി​കി​ത്സ​യ്ക്കാ​യി കൊ​ണ്ടു​പോ​യി.

രാ​ത്രി വൈ​കി​യും നെ​ടു​മ​ങ്ങാ​ട് പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും പൊ​തു​പ്ര​വ​ർ​ത്ത​ക​രും നാ​ട്ടു​കാ​രും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. അ​പ​ക​ട​ത്തി​ൽ​മ​റി​ഞ്ഞ ടൂ​റി​സ്റ്റ് ബ​സ് ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് പൊ​ക്കി അ​പ​ക​ട സ്ഥ​ല​ത്തു നി​ന്നും നീ​ക്കം ചെ​യ്തു.49​പേ​ർ യാ​ത്ര ചെ​യ്തി​രു​ന്ന ബ​സി​ലെ യാ​ത്ര​ക്കാ​രി കാ​വ​ല്ലൂ​ർ സ്വ​ദേ​ശി​നി ദാ​സി​നി (60) ആ​ണ് മ​രി​ച്ച​ത്. മൃ​ത​ദേ​ഹം നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​മോ​ർ​ച്ച​റി​യി​ൽ ഉ​ണ്ട്‌. പ​രി​ക്കേ​റ്റ ബാ​ക്കി​യു​ള്ള​വ​ർ ചി​കി​ത്സ​യി​ലാ​ണ്.

Related posts

Leave a Comment