കോഴിക്കോട്: പുതുപ്പാടിയില്‍ മകന് അമ്മയെ കൊലപ്പെടുത്തി. പലതവണയായി യുവാവ് അമ്മയോട് സാന്പത്തിക സഹായം ചോദിച്ചിരുന്നു. എന്നാൽ അപ്പോഴൊന്നും അമ്മ പണം നൽകിയിരുന്നില്ല. പണം കൊടുക്കാത്തതും സ്വത്ത് വില്‍പ്പന നടത്താത്തതും മകന് അമ്മയോടുള്ള പകയ്ക്ക് കാരണമായി. 25 കാരനായ ആഷിക്കിന്റെ ചെറുപ്രായത്തിൽത്തന്നെ പിതാവ് ഉപേക്ഷിച്ച് പോയതാണ്. പിന്നീട് സുബൈദ കഷ്ടപ്പെട്ടാണ് ഏകമകനെ വളര്‍ത്തിയത്. മദ്യത്തിനുംമയക്കു മരുന്നിനും അടിമയായ മകൻ നിരന്തരം സുബൈദയോട് പണത്തിന്റെ പേരിൽ വഴക്ക് ഉണ്ടാക്കുമായിരുന്നു.
ഇതിനിടെ ബംഗളൂരുവിലെ ഡീ അഡിക്ഷന് സെന്ററില്‍ ആഷികിനെ ചികിത്സയ്ക്കായി അഡ്മിറ്റ് ചെയ്തിരുന്നു. ഇതിനിടെ മാതാവിനെ കാണാന്‍ എത്തിയപ്പോഴായിരുന്നു കൊലപാതകം. ബ്രൈന്‍ ട്യൂമറിന് ശസ്ത്രക്രിയ കഴിഞ്ഞ് സഹോദരിയുടെ പുതുപ്പാടിയിലെ വീട്ടില്‍ വിശ്രമത്തിലായായിരുന്നു 53 കാരിയായ സുബൈദ. ഇവിടെ എത്തിയാണ് ആഷിക്ക് കൊല നടത്തിയത്. അയല്‍വാസിയുടെ വീട്ടില്‍ നിന്ന് തേങ്ങ പൊളിക്കാനെന്ന് പറഞ്ഞ് കൊടുവാള് വാങ്ങിയ ആഷിക്ക്, പിന്നീട് കൃത്യം നടത്തുകയായിരുന്നു.
കൊലപാതകം നടത്തിയ ശേഷം പ്രതി വീടിനുള്ളിൽ തന്നെ ഒളിച്ചിരുന്നു. പ്രതി രക്ഷപ്പെട്ടെന്ന് കരുതി തിരച്ചിൽ തുടങ്ങിയെങ്കിലും പോയ വഴി കണ്ടെത്താനാവാതെ വന്നതോടെ നാട്ടുകാർ വീടിനുള്ളിലും പരിശോധിച്ചു. ഇതിലാണ് പ്രതിയെ കണ്ടെത്തിയത്. പ്രതിയെ ഉച്ചയോടെ താമരശ്ശേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കും.സുബൈദയുടെ മൃത്ദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനില്‍ക്കും.