‘എ​നി​ക്കും മൂ​ന്ന് പെ​ൺ​മ​ക്ക​ളാ​ണ്, ഇ​ര​യാ​ക്ക​പ്പെ​ട്ട പെ​ൺ​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ വേ​ദ​ന എ​ത്ര​മാ​ത്ര​മാ​ണെ​ന്ന് മ​ന​സി​ലാ​കും: തൂ​ക്കി​ലേ​റ്റാ​നാ​ണ് കോ​ട​തി വി​ധി​ക്കു​ന്ന​തെ​ങ്കി​ൽ അ​തി​നും വി​രോ​ധ​മി​ല്ല’ ;ആ​ർ​ജി ക​ർ ബ​ലാ​ത്സം​ഗ കൊ​ല​ക്കേ​സി​ലെ പ്ര​തി​യു​ടെ അ​മ്മ

കോ​ൽ​ക്ക​ത്ത: ട്രെ​യി​നീ ഡോ​ക്ട​റെ ബ​ലാ​ത്സം​ഗം ചെ​യ്ത് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ സ​ഞ്ജ​യ് റോ​യി കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് തെ​ളി​ഞ്ഞ​തോ​ടെ പ്ര​തി​ക​ര​ണ​വു​മാ​യി പ്ര​തി​യു​ടെ അ​മ്മ​യും സ​ഹോ​ദ​രി​യും.

“എ​നി​ക്കും മൂ​ന്ന് പെ​ൺ​കു​ട്ടി​ക​ളു​ണ്ട്. ഇ​ര​യാ​ക്ക​പ്പെ​ട്ട പെ​ൺ​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ വേ​ദ​ന എ​ന്ത്മാ​ത്ര​മാ​ണെ​ന്ന് മ​ന​സി​ലാ​കും. ഒ​രു പെ​ൺ​കു​ട്ടി​യെ നി​ഷ്ക​രു​ണം കൊ​ല​പ്പെ​ടു​ത്തി​യ മ​ക​ന് അ​ർ​ഹി​ക്കു​ന്ന പ​ര​മാ​വ​ധി ശി​ക്ഷ ത​ന്നെ ന​ൽ​ക​ണം. തൂ​ക്കി​ലേ​റ്റാ​നാ​ണ് കോ​ട​തി വി​ധി​ക്കു​ന്ന​തെ​ങ്കി​ൽ അ​തി​നും ത​നി​ക്ക് വി​രോ​ധ​മൊ​ന്നു​മി​ല്ല’ എ​ന്ന് സ​ഞ്ജ​യു​ടെ അ​മ്മ മാ​ല​തി റോ​യ് പ​റ​ഞ്ഞു.

സ​ഹോ​ദ​ര​ൻ ഇ​ത്ത​ര​ത്തി​ലു​ള്ള ക്രൂ​ര പ്ര​വ​ർ​ത്തി​ക​ൾ ചെ​യ്‌​തെ​ന്ന് ചി​ന്തി​ക്കാ​ൻ പോ​ലും ത​നി​ക്ക് ക​ഴി​യു​ന്നി​ല്ല​ന്ന് സ​ഹോ​ദ​രി സ​ബി​ത പ​റ​ഞ്ഞു. ഇ​ത് പ​റ​യു​മ്പോ​ഴും എ​നി​ക്ക് ഹൃ​ദ​യം ത​ക​രു​ന്ന വേ​ദ​ന​യു​ണ്ട്. എ​ന്നെ​പോ​ലെ ത​ന്നെ ഒ​രു സ്ത്രീ​യും ഡോ​ക്ട​റു​മാ​ണ് കൊ​ല്ല​പ്പെ​ട്ട പെ​ൺ​കു​ട്ടി. കി​ട്ടാ​വു​ന്ന​തി​ൽ ഏ​റ്റ​വും വ​ലി​യ ശി​ക്ഷ ത​ന്നെ അ​വ​ന് ന​ൽ​ക​ണം” എ​ന്ന് സ​ബി​ത കൂ​ട്ടി​ച്ചേ​ർ​ത്തു.

സ​ഞ്ജ​യ് അ​റ​സ്റ്റി​ലാ​യ ദി​വ​സം മു​ത​ൽ വീ​ടി​ന് പു​റ​ത്തേ​ക്ക് പോ​ലും ഞ​ങ്ങ​ൾ​ക്കി​റ​ങ്ങാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. അ​യ​ൽ​വാ​സി​ക​ളൊ​ക്കെ ഞ​ങ്ങ​ളു​ടെ കു​ടും​ബ​ത്തെ കു​റി​ച്ച് മോ​ശം വാ​ക്കു​ക​ളാ​ണ് പ​റ​യു​ന്ന​ത്. ഞാ​ൻ എ​ന്നും അ​മ്പ​ല​ത്തി​ൽ പോ​കു​മാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​തി​ന് ശേ​ഷം അ​തും നി​ർ​ത്തേ​ണ്ടി വ​ന്നു. ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ൽ നി​ന്നു​വ​രെ പ​ല​ത​രം കു​ത്തു​വാ​ക്കു​ക​ൾ കേ​ൾ​ക്കേ​ണ്ട​താ​യി വ​ന്നെ​ന്നും സ​ബി​ത പ​റ​ഞ്ഞു.

 

Related posts

Leave a Comment