കുഞ്ഞുങ്ങൾ എന്ത് ചെയ്താലും നമുക്ക് അത് കാണാൻ വളരെ ഇഷ്ടമാണ്. കുഞ്ഞ് മക്കളുടെ വീഡിയോയ്ക്ക് ആകും മിക്കപ്പോഴും റീച്ചും കൂടുതൽ ഉണ്ടാവുക. അത്തരത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
സ്കൂൾ യൂണിഫോമിൽ നൃത്തം ചെയ്യുന്ന വിദ്യാർഥിയാണ് വീഡിയോയിൽ. ഹിമാങ്ക് എന്നാണ് അവന്റെ പേര്. തന്റെ ഡാൻസ് വീഡിയോ ഹിമാങ്ക് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു. നിരവധി ആളുകളാണ് അവന്റെ ചടുലമായ നൃത്തത്തേയും കാലുകളുടെ ഫ്രീ മൂവ്മെന്റിനേയുമൊക്കെ പ്രശംസിച്ച് രംഗത്തെത്തിയത്.
ഇത്ര ചെറു പ്രായത്തിൽ ഇങ്ങനെ ഡാൻസ് ചെയ്യാൻ ഇവന് സാധിക്കുന്നുണ്ടെങ്കിൽ തീർച്ചയായും അവന്റെ മാതാപിതാക്കൾ അഭിമാനിക്കാം വളർന്നു വരുന്ന ഒരു അസാധ്യ കാലകാരന്റെ അച്ഛനമ്മമാരാണ് തങ്ങളെന്നാണ് പലരും വീഡിയോയ്ക്ക് താഴെ കുറിച്ചത്.
സുശാന്ത് സിംഗ് രജ്പുത്തും ശ്രദ്ധ കപൂറും അഭിനയിച്ച ഛിച്ചോർ എന്ന ചിത്രത്തിൽ പ്രീതം സംഗീതം നൽകി അർജിത് സിംഗ് ആലപിച്ച ഖൈരിയാത് എന്ന ഗാനത്തിനാണ് ഹിമാങ്ക് ചുവടുകൾ വച്ചത്. എന്തായാലും ഹിമാങ്ക് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം.