മ​ക​ൻ മ​രി​ക്കു​മ്പോ​ൾ ഭ​ര​ണം എ​ൽ​ഡി​എ​ഫി​ന്; സി​പി​എം ഭ​രി​ക്കു​ന്പോ​ൾ ഇ​വി​ടെ ഒ​ന്നും ന​ട​ക്കി​ല്ല; യു.​കെ. സ​ലീം കൊ​ല​ക്കേ​സി​ൽ സി​പി​എ​മ്മി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി പി​താ​വ് യൂസഫ്

ക​ണ്ണൂ​ര്‍: ത​ല​ശേ​രി​യി​ല്‍ സി​പി​എം പ്ര​വ​ർ​ത്ത​ക​നാ​യ യു.​കെ. സ​ലീം കൊ​ല​ക്കേ​സി​ൽ സി​പി​എ​മ്മി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി കൊ​ല്ല​പ്പെ​ട്ട സ​ലീ​മി​ന്‍റെ പി​താ​വ് യൂ​സ​ഫ്. മ​ക​ന്‍റെ കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ൽ സി​പി​എം ആ​ണെ​ന്ന ആ​രോ​പ​ണ​മാ​ണ് യൂ​സ​ഫ് ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. സ​ലീം കൊ​ല​ക്കേ​സി​ൽ പു​ന​ര​ന്വേ​ഷ​ണം വേ​ണ​മെ​ന്നും സ​ത്യം ക​ണ്ടു​പി​ടി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

കേ​സി​ൽ പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ട​ത് യ​ഥാ​ർ​ഥ പ്ര​തി​ക​ളാ​ണെ​ന്ന് ക​രു​തു​ന്നി​ല്ല. നേ​താ​ക്ക​ളെ​യ​ട​ക്കം പ​ല​രേ​യും ത​നി​ക്കു സം​ശ​യ​മു​ണ്ട്. സ​ലീം കൊ​ല്ല​പ്പെ​ടു​ന്പോ​ൾ ഭ​ര​ണം എ​ൽ​ഡി​എ​ഫി​നാ​യി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ൽ പോ​ലീ​സി​ന് മു​ക​ളി​ൽ​നി​ന്നു​ള്ള സ​മ്മ​ർ​ദ​മു​ണ്ടാ​യ​താ​യാ​ണ് ക​രു​തു​ന്ന​ത്.

പോ​ലീ​സി​നെ കു​റ്റം പ​റ​യാ​നാ​കി​ല്ല. സി​പി​എം ഭ​രി​ക്കു​ന്പോ​ൾ ഇ​വി​ടെ ഒ​ന്നും ന​ട​ക്കി​ല്ല. ഇ​പ്പോ​ൾ കൂ​ടു​ത​ലൊ​ന്നും പ​റ​യു​ന്നി​ല്ലെ​ന്നും അ​തു വ​ലി​യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് ഇ​ട​വ​രു​ത്തു​മെ​ന്നും യൂ​സ​ഫ് ചാ​ന​ലു​ക​ൾ​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു.

2008 ജൂ​ലൈ 23ന് ​ത​ല​ശേ​രി പു​ന്നോ​ലി​ൽ വ​ച്ചാ​യി​രു​ന്നു സ​ലീം കൊ​ല്ല​പ്പെ​ട്ട​ത്. ഡി​വൈ​എ​ഫ്ഐ​യു​ടെ പോ​സ്റ്റ​റു​ക​ൾ ഒ​ട്ടി​ക്കു​ന്ന​തി​നി​ടെ എ​ൻ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണു കേ​സ്.

എ​ന്നാ​ൽ തു​ട​ക്കം മു​ത​ലേ അ​ന്വേ​ഷ​ണ​ത്തി​ൽ യൂ​സ​ഫ് തൃ​പ്ത​നാ​യി​രു​ന്നി​ല്ല. കേ​സ് സി​ബി​ഐ അ​ന്വേ​ഷ​ണി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യൂ​സ​ഫ് നേ​ര​ത്തെ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ ലോ​ക്ക​ൽ പോ​ലീ​സി​ൽ​നി​ന്ന് അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.

ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഏ​ഴ് എ​ൻ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രെ പ്ര​തി​ചേ​ർ​ത്ത് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഈ ​കേ​സി​ന്‍റെ വി​ചാ​ര​ണ ത​ല​ശേ​രി സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കെ​യാ​ണു സി​പി​എ​മ്മി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യു​ള്ള യൂ​സ​ഫി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ. കേ​സി​ൽ ക​ഴി​ഞ്ഞ 14ന് ​യൂ​സു​ഫ് കോ​ട​തി​യി​ൽ ഹാ​ജ​രാ​യി മൊ​ഴി ന​ൽ​കി​യി​രു​ന്നു.

Related posts

Leave a Comment