ഇന്ത്യൻ റെയിൽവേയുടെ ബെഡ്ഷീറ്റ് സംബന്ധിച്ച് നിരവധി വാർത്തകൾ വൈറലാകാറുണ്ട്. വീണ്ടുമൊരു ബെഡ്ഷീറ്റ് വീഡിയോ ആണ് ചർച്ച ആകുന്നത്. ലഗേജിനുള്ളിൽ റെയിൽവേയുടെ ബെഡ്ഷീറ്റ് ഒളിപ്പിച്ചു കടത്താൻ നടത്തിയ ശ്രമം കയ്യോടെ പിടികൂടിയതാണ് സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പടെ ചൂടൻ ചർച്ച.
പ്രയാഗ്രാജിലാണ് സംഭവം. റെയിൽവേ ജീവനക്കാർ പ്ലാറ്റ്ഫോമിൽ വച്ച് യാത്രക്കാരുടെ ബാഗുകൾ പരിശോധിക്കുന്നതാണ് വീഡിയോ. എന്തുകൊണ്ടാണ് ആളുകൾ ഇത്തരത്തിൽ പെരുമാറുന്നത് എന്ന ചോദ്യത്തോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. തീരെ സിവിക് സെൻസ് ഇല്ലാത്ത ആളുകളാണ് ഇപ്പോഴുള്ളത് എന്ന് വീഡിയോയുടെ താഴെ ആളുകൾ കമന്റ് ചെയ്തത്.