സ്റ്റേജ് ഷോകളിലൂടെയും സിനിമാ, നാടകങ്ങളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതനായ മൂന്നടി പൊക്കക്കാരൻ ആലപ്പി സുദർശനൻ സിനിമാ സംവിധായകനായി അരങ്ങേറുന്നു. സുദർശനൻ കഥ എഴുതി സംവിധാനം ചെയ്യുന്ന കുട്ടിക്കാലം എന്ന സിനിമയുടെ ചിത്രീകരണം ആലപ്പുഴയിലും പരിസരങ്ങളിലുമായി പൂർത്തിയായി. എസ് ജി പ്രൊഡക്ഷൻസിനു വേണ്ടി ഷീല ഗ്രൂപ്പ് നിർമിക്കുന്നു.
ആലപ്പി സുദർശനന്റെ മനസിൽ വർഷങ്ങളായി പതിഞ്ഞിരുന്ന ഒരു കഥയാണ് ചിത്രത്തിന് ആധാരം. വഴി തെറ്റിപ്പോകുന്ന പുതിയ തലമുറയ്ക്ക് നല്ലൊരു മാർഗനിർദേശം നൽകുകയാണ് ഈ ചിത്രത്തിലൂടെ. കെപിഎസി നാടകങ്ങളിലൂടെ ശ്രദ്ധേയയായ, സുദർശനന്റെ സഹധർമിണി, കെപിഎസി ഷീല, കൊല്ലം തുളസി, കുളപ്പുള്ളി ലീല, അഭിമന്യു അനീഷ്, ആലപ്പി സത്യൻ തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ഒരു മുഴുനീള സിനിമ സംവിധാനം ചെയ്യണമെന്ന വർഷങ്ങളായുള്ള സുദർശന്റെ മോഹം ഇതോടെ സാധിച്ചിരിക്കുകയാണ്. 1971 ൽ ഉദയായുടെ ദുർഗ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ സുദർശൻ, ഇരുപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞു. ചലച്ചിത്രം എന്ന സിനിമയിൽ നായകനായിരുന്നു.
വയലാർ നാടക വേദി, കൊല്ലം ഐശ്വര്യ, കൊല്ലം യൂണിവേഴ്സൽ തുടങ്ങിയ നാടക വേദികളിലും കോട്ടയം കലാഭാവന, തിരുവനന്തപുരം കലാസാഗർ, കൊച്ചിൻ ഗിന്നസ് തുടങ്ങിയ മിമിക്രി ട്രൂപ്പുകളിലും പ്രവർത്തിച്ച പരിചയവും സുദർശനനെ കരുത്തനായ കലാകാരനാക്കുന്നു. കഥ, സംവിധാനം – ആലപ്പി സുദർശനൻ, തിരക്കഥ, സംഭാഷണം – സുബോധ്, മുന്ന ഷൈൻ, കാമറ, എഡിറ്റിംഗ് – ടോൺസ് അലക്സ്, ഗാനങ്ങൾ – രാജീവ് ആലുങ്കൽ, കല- മനു ആലപ്പുഴ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- മുന്ന ഇഷാൻ, അസോസിയേറ്റ് ഡയറക്ടർ – അജ്മൽ, അസിസ്റ്റന്റ് ഡയറക്ടർ – നവാസ് വാടാനപ്പള്ളി, മേക്കപ്പ് – സുരേഷ് ചെമ്മനാട്, പ്രൊഡക്ഷൻ കൺട്രോളർ – ജോസ് വാരാപ്പുഴ, മാനേജർ – സത്യൻ ആലപ്പുഴ, പ്രൊഡക്ഷൻ – എസ് കെ ആലപ്പുഴ, സ്റ്റിൽ – രാജേഷ് വയലാർ, സ്റ്റുഡിയോ – കെ. സ്റ്റുഡിയോ, പി.ആർ. ഒ – അയ്മനം സാജൻ. പുന്നപ്ര മധു, പുന്നപ്ര അപ്പച്ചൻ, സത്യൻ ആലപ്പുഴ, ഷെറീഫ് ആലപ്പുഴ, അനീഷ് ആലപ്പുഴ, രശ്മി, ഗീത എബ്രഹാം, മയൂര, റഹീമ, ശ്യാം തൃക്കുന്നപ്പുഴ, ജീവൻ കണ്ണൂർ, മഹാദേവൻ, കലവൂർ ശ്രീലൻ, ശശി പള്ളാത്തുരുത്തി, അരുൺ ദേവ്, അലീന ചെറിയാൻ,അദ്വൈത് ജിതിൻ,അലോക, ലതിക, ബാലൻ ആലപ്പുഴ എന്നിവരും അഭിനയിക്കുന്നു.