മ​മി​ത​യു​മാ​യി ന​ല്ല സൗ​ഹൃ​ദം: ആ​രോ​ഗ്യ​പ​ര​മാ​യ മ​ത്സ​രം എ​ല്ലാ​വ​ർ​ക്കു​മി​ട​യി​ൽ ഉ​ണ്ടാ​കും; അ​ന​ശ്വ​ര രാ​ജ​ൻ

ഞാ​നും മ​മി​ത​യും ഒ​രു ഗ്രൂ​പ്പി​ലു​ള്ള​വ​രാ​ണ്. സു​ഹൃ​ത്തു​ക്ക​ളാ​ണ്. ഞ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ഒ​രു താ​ര​ത​മ്യ​മോ മ​ത്സ​ര​മോ ആ​വ​ശ്യ​മി​ല്ല. ആ​രോ​ഗ്യ​പ​ര​മാ​യ മ​ത്സ​ര​മാ​ണെ​ങ്കി​ല്‍ അ​ത് എ​ല്ലാ​വ​രു​ടെ​യും ഇ​ട​യി​ലു​ണ്ടെ​ന്ന് അ​ന​ശ്വ​ര രാ​ജ​ൻ.

അ​ല്ലാ​തെ അ​വ​രേ​ക്കാ​ള്‍ ന​ന്നാ​ക​ണം എ​ന്ന് എ​നി​ക്കോ മ​റ്റാ​ർ​ക്കു​മോ ഉ​ണ്ടെ​ന്ന് തോ​ന്നു​ന്നി​ല്ല. മാ​ത്യു​വും ന​സ്ല​നും ഏ​റെ ബെ​സ്റ്റ് ഫ്ര​ണ്ട്‌​സ് ആ​ണ്. ഞാ​നും മ​മി​ത​യും ഒ​രു ഗ്രൂ​പ്പി​ലു​ള്ള​വ​രാ​ണ്. അ​തി​നി​ട​യി​ല്‍ ഒ​രു താ​ര​മ​ത്യം ചെ​യ്യ​ലോ ആ​രാ​ണ് ബെ​സ്റ്റ് എ​ന്നോ ആ​രാ​ണ് ബെ​റ്റ​ര്‍ എ​ന്നോ ഉ​ള്ള മ​ത്സ​ര​ത്തി​ന​ല്ല ന​മ്മ​ള്‍ ഇ​വി​ടി​രി​ക്കു​ന്ന​ത്.

ന​മ്മ​ള്‍ ചെ​യ്യു​ന്ന കാ​ര്യ​ത്തി​ല്‍ ബെ​റ്റ​ര്‍ ആ​ക​ണം, ല​ഭി​ച്ച ക​ഥാ​പാ​ത്രം ന​ന്നാ​യി ചെ​യ്യ​ണം എ​ന്നേ​യു​ള്ളൂ. എ​ല്ലാ​വ​രും അ​വ​ര​വ​രു​ടേ​താ​യ രീ​തി​യി​ല്‍ യു​ണീ​ക് ആ​ണ്. എ​ല്ലാ കാ​ഥാ​പാ​ത്ര​ങ്ങ​ളെ​യും ത​ങ്ങ​ളു​ടേ​താ​യ രീ​തി​യി​ല്‍ യൂ​ണീ​ക് ആ​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്.

അ​ത് അ​ങ്ങ​നെ പോ​ക​ട്ടെ. വ​ള​രെ​ക്കു​റ​ച്ച് സു​ഹൃ​ത്തു​ക്ക​ളേ എ​നി​ക്കു​ള്ളൂ. കൈ​യി​ല്‍ എ​ണ്ണാം. സ്‌​കൂ​ള്‍ മു​ത​ലു​ള്ള ര​ണ്ടു പേ​രും ചേ​ച്ചി​യു​മൊ​ക്കെ അ​ട​ങ്ങു​ന്ന​താ​ണ് ആ ​ഗ്രൂ​പ്പ്. അ​തി​ലെ എ​ല്ലാ​വ​ര്‍​ക്കും പ​ര​സ്പ​രം അ​റി​യാം. ഏ​ത് സാ​ഹ​ച​ര്യ​ത്തി​ലും പ​ര​സ്പ​രം ചേ​ര്‍​ത്തു നി​ര്‍​ത്തു​ന്ന​വ​രാ​ണ് എ​ന്‍റെ സു​ഹൃ​ത്തു​ക്ക​ള്‍ എ​ന്ന് അ​ന​ശ്വ​ര രാ​ജ​ൻ.

Related posts

Leave a Comment