അസഹനീയമായ ബ്ലോക്കാണ് നിരത്തുകളിലെല്ലാം. വലിയ വാഹനങ്ങൾ മുതൽ ചെറിയ സൈക്കിൾ വരെ നിരത്തിൽ ബ്ലോക്കിന് കാരണമാകുന്നുണ്ട്. രാവിലെ ഓഫീസിലും സ്കൂളിലും കോളജിലും പോകുന്നവരെല്ലാം തന്നെ ബ്ലോക്ക് ഉണ്ടാക്കാൻ മുൻ പന്തിയിലാണ്. വൈകുന്നേരമായാലോ ഈ പോയവരെല്ലാം തിരിച്ച് വീട്ടിലെത്തുന്നതിന്റെ വേറെയും. ചുരുക്കി പറഞ്ഞാൽ ആകെ മൊത്തം ബഹളമയം തന്നെയാണ്.
ലോകത്ത് ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്കുള്ള നഗരങ്ങളുടെ ആഗോള സൂചിക പുറത്ത് വന്നിരിക്കുകയാണ്. പട്ടികയിൽ എറണാകുളവും സ്ഥാനം പിടിച്ചു. ഡച്ച് ടെക്നോളജി കമ്പനിയായ ടോംടോമിന്റെ ട്രാഫിക് ഇന്‍ഡെക്സില്‍ 50-ാം സ്ഥാനത്താണ് എറണാകുളം.
500 നഗരങ്ങളാണ് പട്ടികയില്‍ ആകെയുള്ളത്. കൊളംബിയയിലെ ബാരന്‍ക്വില്ല നഗരമാണ് ടോംടോം ട്രാഫിക് ഇന്‍ഡക്സില്‍ ഒന്നാമത്. രണ്ടും മൂന്നും നാലും സ്ഥാനങ്ങളില്‍ കൊല്‍ക്കത്തയും ബംഗളൂരുവും പൂനൈയും ആണ്.