പണ്ടു കാലത്ത് സ്ത്രീകൾ അടുക്കളയിൽ മാത്രം ഒതുങ്ങിക്കൂടാൻ വേണ്ടിയുള്ളവരാണെന്ന് ധരിച്ചിരുന്ന ആളുകളായിരുന്നു നമുക്ക് ചുറ്റുമുണ്ടായിരുന്നത്. കാലം മാറിയതോടെ അടുക്കളയിൽ നിന്നും അരങ്ങത്തേക്കും സ്ത്രീകളുടെ പങ്കാളിത്തം ഉണ്ടായി. മക്കളെ നോക്കാനായാലും വീട്ട്ജോലി ചെയ്യാനായാലും പുരുഷൻമാർക്കും സാധിക്കും എന്ന ചിന്തയാണ് ഇപ്പോഴത്തെ തലമുറയിലുളള ആളുകൾക്ക്.
ഇന്നത്തെ കാലത്ത് മക്കളെ നോക്കുന്നതിന് പേരന്റിംഗ് എഗ്രിമെന്റ് പോലും വച്ചിരിക്കുകയാണ് ആളുകൾ. അതിനേറ്റവും ഉദാഹരണമാണ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ കാമില ഡോ റൊസാരിയോ. ഇപ്പോഴിതാ അവരുടെ ഒരു സോഷ്യൽ മീഡിയ പോസ്റ്റ് ആണ് വൈറലാകുന്നത്.
കുട്ടികളെ ഗർഭം ധരിച്ചിരിക്കുമ്പോഴും അവരെ വളർത്തുമ്പോഴും താൻ നേരിടുന്ന വെല്ലുവിളികൾക്ക് ഭർത്താവ് നഷ്ടപരിഹാരം തരണം എന്നാണ് കാമിലയുടെ ആവശ്യം. ‘വിമെൻ ടാക്സ്’ എന്നാണ് അവൾ ഇതിനെ പറയുന്നത്.
രണ്ടാഴ്ച കൂടുമ്പോഴും വീട്ടു ജോലി നൽകുന്നതിനും കുട്ടികളെ നോക്കുന്നതിനുമായി ഭർത്താവ് അവൾക്ക് 9000 രൂപയാണ് നൽകുന്നത്. ഒരു വർഷം ഏകദേശം 2,63,783 രൂപയ്ക്ക് അടുത്ത് വരുമെന്ന് അർഥം. തന്റെ ജോലിക്ക് ഭർത്താവ് നൽകുന്ന പണം താൻ നെയിൽ ചെയ്യുന്നതടക്കമുള്ള തന്റെ ആവശ്യങ്ങൾക്ക് വേണ്ടി ചിലവഴിക്കുമെന്നും കാമില പറയുന്നു. മാസത്തിൽ ഒരിക്കൽ തനിക്കുണ്ടാവുന്ന ആർത്തവം, രണ്ട് ഗർഭധാരണങ്ങൾ, രണ്ടും സി സെക്ഷനുകളാണ് ഉണ്ടായത്. മിക്ക ദിവസങ്ങളിലും താൻ ഛർദ്ദിച്ചു. ഇതിനൊക്കെയുള്ള നഷ്ടപരിഹാരം എന്നോണമാണ് ഈ നികുതി എന്നും കാമില കൂട്ടിച്ചേർത്തു.