അമിത സംരക്ഷണത്തിന്റെ അനന്തരഫലങ്ങള്‍ അമിതമായി നിയന്ത്രിക്കുന്ന ചുറ്റുപാടുകളില്‍ വളര്‍ന്ന കുട്ടികള്‍ പലപ്പോഴും നിരവധി വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നു. അതില്‍ പ്രധാനപ്പെട്ടവ:
· ഉത്കണ്ഠയും പരാജയത്തെക്കുറിച്ചുള്ള നിരന്തരമായ ഭയവും.
· പുതിയതോ വെല്ലുവിളി നിറഞ്ഞതോ ആയ സാഹചര്യങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ വിട്ടുമാറി നില്ക്കുന്ന പെരുമാറ്റ രീതികള്‍.
· തീരുമാനമെടുക്കു ന്നതിനു മറ്റുള്ളവരെ അമിതമായി ആശ്രയിക്കുക.
· സ്വന്തം ആഗ്രഹങ്ങള്‍ തുറന്നു പറയാനുള്ള ബുദ്ധിമുട്ട്.
· സമപ്രായക്കാരുമായുള്ള സാമൂഹിക ഇടപെടലുകളില്‍ ആത്മവിശ്വാസക്കുറവ്.
· മറ്റുള്ളവര്‍ കളിയാക്കുമോ എന്ന പേടിയില്‍ നിലകൊള്ളുക.
ഇത്തരം സാഹചര്യങ്ങളില്‍ വളരുന്ന കുട്ടികളില്‍ പലപ്പോഴും സ്വയം നിയന്ത്രണ ത്തിന്റെ അഭാവം മൂലം പരിധിവിട്ട രീതിയിലേക്ക് ജീവിതരീതി മാറാനും സാധ്യതയുണ്ട്.
അമിത സംരക്ഷണം ലഭിക്കുന്ന സാഹചര്യത്തില്‍ ചെയ്യേണ്ടതെന്ത്?
· നിങ്ങളുടെ ജീവിതത്തെ സംബന്ധിച്ച തീരുമാനങ്ങളും അതിന്റെ ഫലവും
സ്വയം ഏറ്റെടുക്കുക.
· സ്വതന്ത്രമായി തീരുമാനങ്ങള്‍ എടുക്കാന്‍ പരിധി നിശ്ചയിക്കുക.
· സ്വന്തം കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിനായി ഒരു വ്യക്തിഗത ദിനചര്യ പാലിക്കുക.
· മറ്റുള്ളവരോടുള്ള ഇടപെടല്‍ ഒരു പരിധിവരെ നിലനിര്‍ത്തിക്കൊണ്ട് സ്വന്തം കാര്യങ്ങള്‍ക്കായി സമയം മാറ്റിവയ്ക്കുക.
· മാതാപിതാക്കളെ അവര്‍ക്ക് താത്പര്യമുള്ള വിനോദ പ്രവൃത്തിയില്‍ ഏര്‍പ്പെടാനും സമപ്രായക്കാരുമായുള്ള ആശയ വിനിമയത്തില്‍ ഏര്‍പ്പെടാനും പ്രോത്സാഹിപ്പിക്കുക.
· ജീവിതത്തെ തൃപ്തികരമാംവിധം മുന്നോട്ടു കൊണ്ടുപോകു ന്നതിനായി സെൽഫ് കെയർ, സെൽഫ് ലവ് എന്നിവ കൂടി പരിഗണിക്കുക.
· നിങ്ങളുടെ ആവശ്യങ്ങളെക്കുറിച്ചും അതിരുകളെക്കുറിച്ചും വ്യക്തമായ ബോധ്യമുണ്ടായിരിക്കണം. അതില്‍ ഉറച്ചുനിന്ന് അതിനുവേണ്ടി പ്രവര്‍ത്തിക്കുക.
സംരക്ഷണം അത്യന്താപേക്ഷി തമാണെങ്കിലും അമിത സംരക്ഷണം കുട്ടികളുടെ വളര്‍ച്ചയെ വിപരീതമായി ബാധിക്കാം. ആത്മവിശ്വാസമുള്ള, കഴിവുള്ള, പ്രതികരണശേഷിയുള്ള വ്യക്തികളായി നമ്മുടെ കുഞ്ഞുങ്ങള്‍ വളരാന്‍ അവരുടെ ചിറകുകള്‍ക്ക് ഭാരം നല്‍കാതെ അത് സ്വതന്ത്രമാക്കാം.
വിവരങ്ങൾ:
രശ്മി മോഹൻ എ.
ചെൽഡ് തെറാപ്പിസ്റ്റ്
എസ് യുറ്റി ഹോസ്പിറ്റൽ
പട്ടം, തിരുവനന്തപുരം