കോവിഡ് കാലത്ത് സോഷ്യൽ മീഡിയയുടെ ഉപയോഗം ഏറ്റവും കൂടുതലായിരുന്നു. കോവിഡ് മഹാമാരിയിൽ മനസ് തളർന്നിരിക്കുന്ന നമുക്ക് ആശ്വാസം പകർന്നത് ഒരു തരത്തിൽ സോഷ്യൽ മീഡിയ തന്നെ ആയിരുന്നു എന്ന് പറയാം.
യൂട്യൂബ് ചാനലുകളുടെ ഗണ്യമായ വർധനവും അക്കാലത്തായിരുന്നു. കോവിഡ് സമയത്ത് എല്ലാവരും ഒരുപോലെ ആസ്വദിച്ച വീഡിയോ ആയിരുന്നു ഒരു കുരങ്ങൻ പട്ടം പറത്തുന്നത്. ഇപ്പോഴതാ വീണ്ടും ആ വീഡിയോ തന്നെ വൈറലായിരിക്കുകയാണ്. ഉയരത്തിൽ പറക്കുന്ന പട്ടത്തിന്റെ നൂലിൽ പിടിച്ചുതാഴ്ത്തി പട്ടം കൈക്കലാക്കുന്ന വികൃതിയായ ഒരു കുരങ്ങനാണ് ഈ വീഡിയോയിലെ സ്റ്റാർ.
വലിയൊരു കെട്ടിടത്തിന്റെ ടെറസിൽ ഇരിക്കുന്ന കുരങ്ങന്റെ ദൃശ്യങ്ങൾ വളരെ ദൂരെ നിന്നും സൂം ചെയ്ത് പകർത്തിയതാണെന്ന് വേണം കരുതാൻ. പട്ടത്തിന്റെ നൂലിൽ പിടിച്ച് താഴ്ത്തിയും ഉയർത്തിയുമൊക്കെ മനുഷ്യർ ചെയ്യുന്ന അതേ രീതിയിൽ തന്നെ പട്ടത്തെ ചലിപ്പിക്കുകയാണ് കുരങ്ങൻ.വീഡിയോ ഒന്നുകൂടി വൈറലായതോടെ നിരവധി ആളുകളാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയത്.