വേ​ന​ല്‍ ക​ടു​ക്കും​മു​മ്പേ പാ​ല്‍ ഉ​ത്പാ​ദ​ന​ത്തി​ല്‍ ഇ​ടി​വ്; ക്ഷീ​​ര​​ക​​ര്‍​ഷ​​ക​​രു​​ടെ ഇ​​ന്‍​സെ​ന്‍റീ​വി​​ൽ അ​​നി​​ശ്ചി​​ത​​ത്വം


കോ​​ട്ട​​യം: വേ​​ന​​ല്‍ ക​​ടു​​ക്കും​​മു​​മ്പേ പാ​​ല്‍ ഉ​​ത്പാ​​ദ​​ന​​ത്തി​​ല്‍ ഇ​​ടി​​വ്. ഡി​​സം​​ബ​​റി​​ല്‍ ജി​​ല്ല​​യി​​ല്‍ പ്ര​​തി​​ദി​​നം ശ​​രാ​​ശ​​രി 6,389 ലി​​റ്റ​​റി​ന്‍റെ കു​​റ​​വാ​​ണു​​ണ്ടാ​​യ​​ത്. 2023 ഡി​​സം​​ബ​​റി​​ല്‍ പ്ര​​തി​​ദി​​ന ഉ​​ത്​​പാ​​ദ​​നം 84,519 ലി​​റ്റ​​റാ​​യി​​രു​​ന്നു. ഇ​​താ​​ണ് ക​​ഴി​​ഞ്ഞ​​മാ​​സം 78,130 ലി​​റ്റ​​റാ​​യി കു​​റ​​ഞ്ഞ​​ത്.

മു​​ന്‍ വ​​ര്‍​ഷ​​ത്തെ അ​​പേ​​ക്ഷി​​ച്ച് ന​​വം​​ബ​​റി​​ലും 8,746 ലി​​റ്റ​​റി​ന്‍റെ കു​​റ​​വു​​ണ്ടാ​​യി. പ്ര​​തി​​ദി​​നം 15,014 ലി​​റ്റ​​റി​​ന്‍റേ​​താ​​ണ് കു​​റ​​വ്.
ക​​ന​​ത്ത ചൂ​​ട് അ​​നു​​ഭ​​വ​​പ്പെ​​ടു​​ന്ന​​തി​​ന് മു​​മ്പു​​ത​​ന്നെ പാ​​ല്‍ ഉ​​ത്പാ​​ദ​​ന​​ത്തി​​ലു​​ണ്ടാ​​യ കു​​റ​​വ് ക്ഷീ​​ര​​വി​​ക​​സ​​ന​​വ​​കു​​പ്പി​​നെ ആ​​ശ​​ങ്ക​​യി​​ലാ​​ക്കു​​ന്നു​​ണ്ട്. വേ​​ന​​ല്‍ ശ​​ക്തി​​പ്രാ​​പി​​ക്കു​​ന്ന മാ​​ര്‍​ച്ച്, ഏ​​പ്രി​​ല്‍, മേ​​യ് മാ​​സ​​ങ്ങ​​ളി​​ല്‍ ഇ​​നി​​യും ഉ​​ത്​​പാ​​ദ​​നം താേ​​ഴ​​ക്ക് പോ​​കു​​മെ​​ന്നാ​​ണ് ഇ​​വ​​രു​​ടെ വി​​ല​​യി​​രു​​ത്ത​​ല്‍.

നി​​ല​​വി​​ല്‍ തീ​​റ്റ​​പ്പു​​ല്ലി​​ന്‍റെ ല​​ഭ്യ​​ത​​യും കു​​റ​​ഞ്ഞി​​ട്ടു​​ണ്ട്. വ​​രും​​മാ​​സ​​ങ്ങ​​ളി​​ല്‍ തീ​​റ്റ​​പ്പു​​ല്‍ ക്ഷാ​​മം രൂ​​ക്ഷ​​മാ​​കും. ഇ​​തോ​​ടെ ഉ​​ത്​​പാ​​ദ​​നം ഇ​​നി​​യും കു​​റ​​യാ​​നു​​ള്ള സാ​​ധ്യ​​ത​​യു​​ണ്ട്. ക​​ഴി​​ഞ്ഞ കു​​റെ ദി​​വ​​സ​​ങ്ങ​​ളി​​ലാ​​യി അ​​നു​​ഭ​​വ​​പ്പെ​​ടു​​ന്ന ഉ​​യ​​ര്‍​ന്ന ചൂ​​ടി​​ല്‍ പു​​ല്ല് വ​​ലി​​യ തോ​​തി​​ല്‍ ഉ​​ണ​​ങ്ങി​​പ്പോ​​യി​​രു​​ന്നു.

പാ​​ട​​ങ്ങ​​ളി​​ലും പാ​​ട​​ങ്ങ​​ളോ​​ടും ന​​ദി​​ക​​ളോ​​ടും ചേ​​ര്‍​ന്നു​​ള്ള പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും മാ​​ത്ര​​മാ​​ണ് പു​​ല്ല് ഉ​​ള്ള​​ത്. പ​​ച്ച​​പു​​ല്ലി​​നു ക​​ട​​ത്ത ക്ഷാ​​മ​​മാ​​ണ് നേ​​രി​​ടു​​ന്ന​​ത്. ക്ഷീ​​ര​​മേ​​ഖ​​ല​​യി​​ല്‍​നി​​ന്നു​​ള്ള ക​​ര്‍​ഷ​​ക​​രു​​ടെ കൊ​​ഴി​​ഞ്ഞു​​പോ​​ക്കും ഉ​​ത്പാ​​ദ​​ന​​ത്തെ ബാ​​ധി​​ച്ച​​താ​​യാ​​ണ് വി​​ല​​യി​​രു​​ത്ത​​ല്‍. ചെ​​ല​​വ് കു​​ത്ത​​നെ കൂ​​ടി​​യ​​തോ​​ടെ ക​​ന്നു​​കാ​​ലി വ​​ള​​ര്‍​ത്ത​​ല്‍ ഒ​​ട്ടേ​​റെ​​പ്പേ​​ര്‍ ഉ​​പേ​​ക്ഷി​​ച്ചി​​രു​​ന്നു.

കാ​​ലി​​ത്തീ​​റ്റ, മ​​രു​​ന്ന്, പ​​ച്ച​​പ്പു​​ല്‍ എ​​ന്നി​​വ​​യു​​ടെ വി​​ല വ​​ലി​​യ​​തോ​​തി​​ലാ​​ണ് വ​​ര്‍​ധി​​ച്ച​​ത്. വെ​​റ്റ​​റി​​ന​​റി മ​​രു​​ന്നു​​ക​​ളു​​ടെ വ​​ര്‍​ധ​​ന​​യും തി​​രി​​ച്ച​​ടി​​യാ​​യി.ആ​​നു​​കൂ​​ല്യ​​ങ്ങ​​ള്‍ കൃ​​ത്യ​​മാ​​യി ല​​ഭി​​ക്കാ​​ത്ത​​തും പ​​ശു​​ക്ക​​ള്‍​ക്ക് ഇ​​ട​​ക്കി​​ടെ രോ​​ഗം വ​​രു​​ന്ന​​തും ക​​ര്‍​ഷ​​ക​​രെ പ്ര​​തി​​സ​​ന്ധി​​യി​​ലാ​​ക്കി.

വ​​യ്‌​​ക്കോ​​ലി​​നും തോ​​ന്നും​​പ​​ടി​​യാ​​ണ് വി​​ല. ഇ​​തോ​​ടെ പ​​ശു വ​​ള​​ര്‍​ത്ത​​ല്‍ ന​​ഷ്ട​​ത്തി​​ലേ​​ക്ക് നീ​​ങ്ങു​​ക​​യും പ​​ല​​രും മേ​​ഖ​​ല​​യി​​ല്‍​നി​​ന്ന് പി​​ന്‍​വാ​​ങ്ങു​​ക​​യു​​മാ​​യി​​രു​​ന്നു. ഫാ​​മു​​ക​​ളു​​ടെ എ​​ണ്ണ​​ത്തി​​ലും കു​​റ​​വു​​ണ്ടാ​​യി. റ​​ബ​​ര്‍ വി​​ല​​യി​​ടി​​വി​​നെ​ത്തു​​ട​​ര്‍​ന്ന് മ​​ല​​യോ​​ര​​മേ​​ഖ​​ല​​യി​​ലെ ക​​ര്‍​ഷ​​ക​​ര്‍ കൂ​​ട്ട​​മാ​​യി പ​​ശു വ​​ള​​ര്‍​ത്ത​​ലി​​ലേ​​ക്ക് തി​​രി​​ഞ്ഞി​​രു​​ന്നു.

ക​​ര്‍​ഷ​​ക​​ര്‍​ക്ക് കൂ​​ടു​​ത​​ല്‍ ആ​​നു​​കൂ​​ല്യം ന​​ല്‍​കി​​യ​​തോ​​ടെ വ​​ന്‍​തോ​​തി​​ല്‍ ഫാം ​​മാ​​തൃ​​ക​​യി​​ലും ക​​ര്‍​ഷ​​ക​​ര്‍ രം​​ഗ​​ത്തെ​​ത്തി.​ ഇ​​തോ​​ടെ പാ​​ല്‍ ഉ​​ത്പാ​​ദ​​നം വ​​ര്‍​ധി​​ച്ചു. എ​​ന്നാ​​ല്‍, തു​​ട​​രെ പ്ര​​തി​​സ​​ന്ധി​​ക​​ള്‍ രൂ​​പ​​പ്പെ​​ട്ട​​തോ​​ടെ ഇ​​വ​​രും പി​​ന്മാ​​റി.

ക്ഷീ​​ര​​ക​​ര്‍​ഷ​​ക​​രു​​ടെ ഇ​​ന്‍​സെ​ന്‍റീ​വി​​ൽ അ​​നി​​ശ്ചി​​ത​​ത്വം
കോ​​ട്ട​​യം: ചെ​​റു​​കി​​ട ക്ഷീ​​ര​​ക​​ര്‍​ഷ​​ക​​ര്‍​ക്ക് ആ​​ശ്വാ​​സ​​മാ​​യി​​രു​​ന്ന ഇ​​ന്‍​സെ​​ന്‍റീ​​വി​​ലും അ​​നി​​ശ്ചി​​ത​​ത്വം. ജി​​ല്ല​​യി​​ലെ ക്ഷീ​​ര സം​​ഘ​​ങ്ങ​​ള്‍ ഉ​​ള്‍​പ്പെ​​ടു​​ന്ന മി​​ൽ​​മ എ​​റ​​ണാ​​കു​​ളം മേ​​ഖ​​ല ന​​ല്‍​കി വ​​ന്നി​​രു​​ന്ന ഇ​​ന്‍​സെ​​ന്‍റീ​​വ് നി​​ല​​വി​​ലെ തീ​​രു​​മാ​​ന​​പ്ര​​കാ​​രം ഈ​ ​മാ​​സം 31ന് ​​നി​​ല​​ക്കും. ഇ​​തോ​​ടെ ക​​ര്‍​ഷ​​ക​​ര്‍​ക്ക് ല​​ഭി​​ക്കു​​ന്ന തു​​ക​​യി​​ല്‍ അ​​ഞ്ച് രൂ​​പ​​യു​​ടെ കു​​റ​​വു​​ണ്ടാ​​കും.

ലി​​റ്റ​​റൊ​​ന്നി​​ന് 10 രൂ​​പ​​യാ​​ണ് ഇ​​ന്‍​സെ​​ന്‍റീവാ​​യി ന​​ല്‍​കു​​ന്ന​​ത്. ഇ​​തി​​ല്‍ അ​​ഞ്ച് രൂ​​പ ക​​ര്‍​ഷ​​ക​​ര്‍​ക്കും നാ​​ല് രൂ​​പ സം​​ഘ​​ങ്ങ​​ളു​​ടെ ന​​ട​​ത്തി​​പ്പി​​നും ഒ​​രു രൂ​​പ സം​​ഘ​​ങ്ങ​​ളു​​ടെ യൂ​​ണി​​യ​​ന്‍ ഓ​​ഹ​​രി മൂ​​ല​​ധ​​ന​​ത്തി​​ലേ​​ക്കു​​മാ​​ണ് ന​​ല്‍​കി​​യി​​രു​​ന്ന​​ത്. 2024 ഓ​​ഗ​​സ്റ്റ് 11ന് ​​ആ​​രം​​ഭി​​ച്ച പ​​ദ്ധ​​തി പി​​ന്നീ​​ട് ജ​​നു​​വ​​രി 31 വ​​രെ നീ​​ട്ടു​​ക​​യാ​​യി​​രു​​ന്നു.​

ഇ​​ന്‍​സെ​​ന്‍റീ​വ് മാ​​ര്‍​ച്ച് 31 വ​​രെ നീ​​ട്ടാ​​ന്‍ ര​​ണ്ടാ​​ഴ്ച മു​​മ്പ് ചേ​​ര്‍​ന്ന പൊ​​തു​​യോ​​ഗം തീ​​രു​​മാ​​നി​​ച്ചി​​രു​​ന്നു. എ​​ന്നാ​​ല്‍, പൊ​​തു​​യോ​​ഗം സ​​ര്‍​ക്കാ​​ര്‍ അം​​ഗീ​​ക​​രി​​ച്ചി​​ല്ല. ഇ​​തോ​​ടെ തു​​ട​​ര്‍​ന​​ട​​പ​​ടി അ​​നി​​ശ്ചി​​ത​​ത്വ​​ത്തി​​ലാ​​യി.ഇ​​നി മി​​ല്‍​മ എ​​റ​​ണാ​​കു​​ളം മേ​​ഖ​​ല തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു​​ശേ​​ഷം അ​​ധി​​കാ​​ര​​ത്തി​​ല്‍ വ​​രു​​ന്ന ഭ​​ര​​ണ​​സ​​മി​​തി​​യാ​​കും ഇ​​തി​​ല്‍ തീ​​രു​​മാ​​ന​​മെ​​ടു​​ക്കു​​ക.

ഇ​​ന്‍​സെ​ന്‍റീ​വ് ഉ​​ള്‍​പ്പെ​​ടെ പ​​ല ക​​ര്‍​ഷ​​ക​​ര്‍​ക്കും ഒ​​രു ലി​​റ്റ​​ര്‍ പാ​​ലി​​ന് 50 രൂ​​പ​​പോ​​ലും സ​​ഹ​​ക​​ര​​ണ​​സം​​ഘ​​ങ്ങ​​ളി​​ല്‍​നി​​ന്ന് ല​​ഭി​​ക്കാ​​ത്ത സ്ഥി​​തി​​യാ​​ണ്. ഇ​​ത് കു​​റ​​ഞ്ഞാ​​ല്‍ പി​​ടി​​ച്ചു​​നി​​ല്‍​ക്കാ​​ന്‍ ക​​ഴി​​യി​​ല്ല. 60 രൂ​​പ​​യെ​​ങ്കി​​ലും ല​​ഭി​​ച്ചെ​​ങ്കി​​ല്‍ മാ​​ത്ര​​മേ, ക്ഷീ​​ര​​മേ​​ഖ​​ല​​യി​​ല്‍ ലാ​​ഭ​​ന​​ഷ്ട​​മി​​ല്ലാ​​തെ നി​​ല​​നി​​ന്ന് പോ​​കാ​​ന്‍ ക​​ഴി​​യു​​ക​​യു​​ള്ളൂ​​വെ​​ന്നും ക​​ര്‍​ഷ​​ക്‍ പ​​റ​​യു​​ന്നു.

Related posts

Leave a Comment