മുംബൈ: ശരീരമാസകലം കുത്തേറ്റ് ലീലാവതി ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു വിധേയനായ നടൻ സെയ്ഫ് അലി ഖാൻ അഞ്ചുദിവസത്തെ ചികിത്സയ്ക്കു ശേഷം ആശുപത്രിവിട്ടു.
ജനുവരി 16ന് വെളുപ്പിന് ബാന്ദ്രയിലെ ഫ്ലാറ്റിൽ അതിക്രമിച്ചുകയറി അക്രമി സെയ്ഫിന്റെ കൈയിലും കഴുത്തിലും നട്ടെല്ലിലും കത്തികൊണ്ടു കുത്തുകയായിരുന്നു. നട്ടെല്ലിൽ തറച്ച കത്തിയുടെ ഭാഗങ്ങൾ ശസ്ത്രക്രിയയിലൂടെ നീക്കിയശേഷം ജനുവരി 17 മുതൽ ഐസിയുവിൽ പ്രത്യേക നിരീക്ഷണത്തിലായിരുന്നു.
കേസിൽ ബംഗ്ലാദേശ് പൗരൻ ഷരീഫുൾ ഇസ്ലാം ഷെഹ്സാദ് മുഹമ്മദ് റോഹില്ല അമീൻ ഫക്കീറിനെ (30) ഈ മാസം 19ന് താനെ സിറ്റിയിൽനിന്നാണ് പോലീസ് പിടികൂടിയത്.