മ​ണി​യാ​ർ വൈദ്യുതി പദ്ധതി ഏ​റ്റെ​ടു​ക്കാ​ൻ സ​ർ​ക്കാ​രി​നെ​ന്താ​ണു ത​ട​സ​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല


തി​രു​വ​ന​ന്ത​പു​രം: മ​ണി​യാ​ർ വൈ​ദ്യുതി പ​ദ്ധ​തി ക​രാ​ർ നീ​ട്ട​ൽ സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച് പ്ര​തി​പ​ക്ഷം. പ​ദ്ധ​തി ക​രാ​ർ ക​ഴി​ഞ്ഞി​ട്ടും ഏ​റ്റെ​ടു​ക്കാ​ൻ സ​ർ​ക്കാ​രി​ന് എ​ന്താ​ണ് ത​ട​സ​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല ചോ​ദി​ച്ചു.

അ​തേ​സ​മ​യം, പ​ദ്ധ​തി സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നാ​ണ് കെ​എ​സ്ഇ​ബി​യു​ടെ നി​ല​പാ​ടെ​ന്ന് വൈ​ദ്യു​തി മ​ന്ത്രി കൃ​ഷ്ണ​ൻ​കു​ട്ടി സ​ഭ​യി​ൽ പ​റ​ഞ്ഞു. ആ​ർ​ക്കും ന​ഷ്ടം വ​രാ​ത്ത തീ​രു​മാ​നം വേ​ണ​മെ​ന്നും കൃ​ഷ്ണ​ൻ​കു​ട്ടി സ​ഭ​യി​ൽ പ​റ​ഞ്ഞു.

ക​രാ​ർ നീ​ട്ടി ന​ൽ​കു​ന്ന​തി​നെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​നു​കൂ​ലി​ച്ചു. കാ​ർ​ബോ​റാ​ണ്ടം ക​ന്പ​നി വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്ക​ട്ടെ, മി​ച്ച​മു​ള്ള വൈ​ദ്യു​തി കെ​എ​സ്ഇ​ബി​ക്ക് ന​ൽ​ക​ട്ടെ, വി​ഷ​യം ച​ർ​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ക്കാം. ക​രാ​ർ നീ​ട്ട​ണ​മെ​ന്നാ​ണ് സ​ർ​ക്കാ​ർ നി​ല​പാ​ടെ​ന്നും മു​ഖ്യ​മ​ന്ത്രി സ​ഭ​യി​ൽ പ​റ​ഞ്ഞു.

ക​രാ​ർ നീ​ട്ട​ൽ തെ​റ്റാ​യ ന​യ​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി. ക​ന്പ​നി​ക്ക് എ​ന്തി​നാ​ണ് വ​ഴി​വി​ട്ട സ​ഹാ​യം ചെ​യ്യു​ന്ന​തെ​ന്ന് ചെ​ന്നി​ത്ത​ല ചോ​ദി​ച്ചു.

Related posts

Leave a Comment