കോഴിക്കോട്: മലപ്പുറം തിരൂരങ്ങാടിയില്‍ വന്‍ സ്പിരിറ്റ് വേട്ട. ലോറിയില്‍ കടത്തികൊണ്ടുപോകുകയായിരുന്ന 22,000 ലിറ്റര്‍ സ്പിരിറ്റ് പോലീസ് പിടികൂടി. രഹസ്യമായ അറകളൊന്നുമില്ലാതെ പരസ്യമായിട്ടായിരുന്നു കടത്തല്‍. കര്ണാടത്തില്നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു ലോറി.
ഇന്നലെ രാത്രി റോഡരികില്‍ സൈഡാക്കി നിര്‍ത്തിയിട്ടതായിരുന്നു. ഇന്നു രാവിലെ ഏഴിന് പാലക്കാടു നിന്നെത്തിയ പോലീസ് സംഘമാണ് സ്പിരിറ്റ് പിടികൂടിയത്. നീല കന്നാസിലാണ് സ്പിരിറ്റ് നിറച്ചിരുന്നത്. ഇതു കാണാതിരിക്കാന്‍ പഴയ അരിച്ചാക്കുകുളം മറ്റും കൊണ്ട് മറച്ചിരുന്നു.
ലോറിയില്‍ ഡ്രൈവറും ക്ലീനറും മാത്രമാണ് ഉണ്ടായിരുന്നത്. സ്പിരിറ്റ് കടത്തുന്നതിനു പുറത്തുനിന്നുള്ള സഹായം കിട്ടിയോ എന്ന സംശയമുയര്‍ന്നിട്ടുണ്ട്. രഹസ്യവിവരത്തെത്തുടര്‍ന്ന് പോലീസെത്തി പരിശോധിച്ചപ്പോഴാണ് സ്പിരിറ്റ് കെണ്ടത്തിയത്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.