വ​യ​നാ​ട് ഡി​സി​സി ട്ര​ഷ​ററുടെ ആത്മഹത്യ; ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ​യെ ചോ​ദ്യം ചെ​യ്യും

കോ​ഴി​ക്കോ​ട്: വ​യ​നാ​ട് ഡി​സി​സി ട്ര​ഷ​റ​ര്‍ എ​ന്‍.​എം. വി​ജ​യ​ന്‍റെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ചേ​ര്‍​ത്ത ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ ഇ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കും. ബ​ത്തേ​രി ഡി​വൈ​എ​സ്പി അ​ബ്ദു​ല്‍ ഷെ​രീ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ചോ​ദ്യം ചെ​യ്യു​ക.

ആ​ത്മ​ഹ​ത്യ​ാപ്രേ​ര​ണക്കു​റ്റ​മാ​ണ് ഐ.​സി. ബാ​ല​കൃ​ഷ്ണ​നെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ന്നു രാ​വി​ലെ നി​യ​മ​സ​ഭ സ​മ്മേ​ള​ന​ത്തി​ന് ശേ​ഷം ഐ​സി ബാ​ല​കൃ​ഷ്ണ​ന്‍ വ​യ​നാ​ട്ടി​ലേ​ക്ക് എ​ത്തു​മെ​ന്നാ​ണ് അ​റി​യി​ച്ചി​ട്ടു​ള്ള​ത്. അ​തി​നു ശേ​ഷം അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മു​ന്നി​ല്‍ ഹാ​ജ​രാ​കാ​നാ​ണു നീ​ക്കം.

ഡി​വൈ​എ​സ്പി ഓ​ഫീ​സി​ല്‍ വ​ച്ചാ​കും ചോ​ദ്യം ചെ​യ്യ​ല്‍. അ​തി​നുശേ​ഷം അ​റ​സ്റ്റ് അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്കു ക​ട​ക്കും. എം​എ​ല്‍​എ​ക്ക് കോ​ട​തി മു​ന്‍​കൂ​ര്‍​ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു.

ഇ​ന്ന​ലെ കേ​സി​ലെ മ​റ്റ് പ്ര​തി​ക​ളാ​യ ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ന്‍​ഡി അ​പ്പ​ച്ച​ന്‍റെ​യും കെ.​കെ. ഗോ​പി​നാ​ഥി​ന്‍റെ​യും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​യ​ശേ​ഷം വി​ട്ട​യ​ച്ചി​രു​ന്നു. ഇ​വ​ര്‍ ര​ണ്ടു​പേ​രും ചോ​ദ്യം ചെ​യ്യ​ലു​മാ​യി സ​ഹ​ക​രി​ച്ചു​വെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.​ മൂ​ന്നു ദി​വ​സ​മാ​ണ് ഇ​വ​രെ ചോ​ദ്യം ചെ​യ്ത​ത്. ഗോ​പി​നാ​ഥ​ന്‍റെ വീ​ട്ടി​ല്‍ പ​രി​ശോ​ധ​ന ഉ​ള്‍​പ്പ​ടെ ന​ട​ത്തി.

Related posts

Leave a Comment