മു​ഹ​മ്മ പോ​ലീ​സ് സ്റ്റേ​ഷ​ന് ഐ​എ​സ്ഒ അം​ഗീ​കാ​രം; മൂ​ന്നു പ​തി​റ്റാ​ണ്ടി​നി​ടെ പോ​ലീ​സ് സേ​ന​യി​ലു​ണ്ടാ​യ മാ​റ്റം അ​ഭി​മാ​നാ​ർ​ഹം

മുഹ​മ്മ: മു​ഹ​മ്മ പോ​ലീ​സ് സ്റ്റേ​ഷ​ന് ഐഎ​സ്ഒ ​അം​ഗീ​കാ​രം. കു​റ്റാ​ന്വേ​ഷ​ണം, ട്രാ​ഫി​ക് ബോ​ധ​വ​ത്കര​ണം, സൈ​ബ​ർ ബോ​ധ​വ​ത്കര​ണം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഐഎ​സ്ഒ ​അം​ഗീ​കാ​രം ല​ഭി​ച്ച​ത്.

ഐഎ​സ്ഒ ​പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഹ​മ്മ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ട​ന്ന ച​ട​ങ്ങി എ​റ​ണാ​കു​ളം റേ​ഞ്ച് ഡി ​ഐജി ​എ​സ്.​ സ​തീ​ഷ് ബി​നോ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മൂ​ന്നു പ​തി​റ്റാ​ണ്ടി​നി​ടെ പോ​ലീ​സ് സേ​ന​യി​ലു​ണ്ടാ​യ മാ​റ്റം അ​ഭി​മാ​നാ​ർ​ഹ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ൻ കാ​ല​ങ്ങ​ളി​ൽ ഒ​രു പോ​രാ​ളി​യു​ടെ റോ​ളാ​യി​രു​ന്നു പോ​ലീ​സി​നെ​ങ്കി​ൽ ഇ​ന്ന് ഒ​രു സം​ര​ക്ഷ​കന്‍റെ നി​ല​യി​ലേ​ക്ക് അ​ത് ഉ​യ​ർ​ന്നി​ട്ടു​ണ്ട്.മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​ച്ച​തി​ലൂ​ടെ ല​ഭി​ച്ച ഐ​എ​സ് ഒ ​അം​ഗീ​കാ​രം നി​ല​നി​ർ​ത്തി കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​രാ​തി​യു​മാ​യി വ​രു​ന്ന​വ​ർ​ക്ക് നീ​തി ഉ​റ​പ്പാ​ക്കി ജ​ന​ങ്ങ​ളു​ടെ അം​ഗീ​കാ​രം നേ​ടി​യെ​ടു​ക്കാ​ൻ ക​ഴി​യ​ണ​മെ​ന്ന് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി മോ​ഹ​ന​ച​ന്ദ്ര​ൻ ഐ ​പി എ​സ് പ​റ​ഞ്ഞു.

ഒ​ത്തൊ​രു​മ​യോ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​മാ​ണ് ഐ ​എ​സ് ഒ ​അം​ഗീ​കാ​ര​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ചേ​ർ​ത്ത​ല എഎ​സ്പി ​ഹ​രീ​ഷ് ജ​യി​ൻ ഐപിഎ​സ് പ​റ​ഞ്ഞു. ഐ ​എ​സ്ഒ ​ഡ​യ​റ​ക്ട​ർ എ​ൻ.​ ശ്രീ​കു​മാ​ർ, മു​ഹ​മ്മ പോ​ലീ​സ് എ​സ് എ​ച്ച്ഒ ​ലൈ​സാ​ദ് മു​ഹ​മ്മ​ദ്, എ​സ്ഐ എ​സ്.​കെ. സ​ജി​മോ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment