കാ​പ്പി പ​റി​ക്കാ​ൻ പോ​കു​ന്ന​തി​നി​ടെ ആ​ക്ര​മ​ണം; വ​യ​നാ​ട്ടി​ൽ യു​വ​തി​യെ ക​ടു​വ ക​ടി​ച്ചു കീ​റി കൊ​ന്നു​തി​ന്നു; ഒ​രു മാ​സ​ത്തി​നി​ടെ വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തിൽ കൊല്ലപ്പെട്ടത് ആറുപേർ

വ​യ​നാ​ട്: മാ​ന​ന്ത​വാ​ടി​യി​ല്‍ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ആ​ദി​വാ​സി സ്ത്രീ ​മ​രി​ച്ചു. പ​ഞ്ചാ​ര​ക്കൊ​ല്ലി സ്വ​ദേ​ശി രാ​ധ ആ​ണ് മ​രി​ച്ച​ത്. പാ​തി ഭ​ക്ഷി​ച്ച നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം.

വ​ന​ത്തി​ന് സ​മീ​പ​ത്തെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കാ​പ്പി​ത്തോ​ട്ട​ത്തി​ല്‍ വ​ച്ചാ​ണ് ആ​ക്ര​മ​ണ​മെ​ന്നാ​ണ് വി​വ​രം. വ​നം​വ​കു​പ്പ് താ​ത്ക്കാ​ലി​ക വാ​ച്ച​റു​ടെ ഭാ​ര്യ​യാ​ണ് ഇ​വ​ര്‍. അ​ല്‍​പ​സ​മ​യം മു​മ്പാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. വ​നം​വ​കു​പ്പ് സം​ഘം പ്ര​ദേ​ശ​ത്തേ​ക്ക് തി​രി​ച്ചി​ട്ടു​ണ്ട്.

ഒ​രു മാ​സ​ത്തി​നി​ടെ സം​സ്ഥാ​ന​ത്ത് വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ടു​ന്ന ആ​റാ​മ​ത്തെ ആ​ളാ​ണ് രാ​ധ. മ​റ്റ് അ​ഞ്ച് പേ​രും കൊ​ല്ല​പ്പെ​ട്ട​ത് കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ലാ​ണ്.

Related posts

Leave a Comment