ചില ആളുകൾ വീട്ടിൽ വളർത്തുന്ന മൃഗങ്ങളോടും ചെടികളോടുമൊക്കെ നന്നായി സംസാരിക്കാറുണ്ട്. അതുപോലെ അവരും നമ്മളോട് തിരിച്ച് പ്രതികരിക്കാറുണ്ട്. ഇപ്പോഴിതാ അക്വേറിയ്തതിൽ വളർത്തുന്ന ഒരു മീനിന് ആളുകളെ കാണാതെ വിഷാദത്തിൽ ആയി എന്ന വാർത്തായണ് വൈറലാകുന്നത്.
2024 ഡിസംബർ മുതൽ നവീകരണപ്രക്രിയകളുടെ ഭാഗമായി ജപ്പാനിലെ ഷിമോനോസെക്കിയിലെ കൈക്യോകൻ അക്വേറിയം അടച്ചിട്ടിരിക്കുകയാണ്. അതോടെ അവിടുത്തെ സൺഫിഷിന്റെ പെരുമാറ്റത്തിൽ മാറ്റം വന്നുതുടങ്ങി.
ഭക്ഷണം കഴിക്കാനും മത്സ്യം വിമുഖത കാണിച്ചു തുടങ്ങി. അതിന്റെ ദേഹം അക്വേറിയത്തിലുരുമ്മാനും മറ്റും തുടങ്ങപ്പോൾ അധികൃതർ കരുതിയിരുന്നത് സൺ ഫിഷിന് എന്തോ വയ്യായ്കയാണ് എന്നായിരുന്നു.
എന്നാൽ, പിന്നീട് അധികൃതർ തന്നെ ഇതിന്റെ യഥാർത്ഥ കാരണം കണ്ടെത്തുകയായിരുന്നു. അക്വേറിയം അടച്ചിട്ടിരിക്കുന്നതുകൊണ്ട് സന്ദർശകരൊന്നും ഇവിടേക്ക് എത്തുന്നില്ല. മാത്രമല്ല, നവീകരണ പ്രവൃത്തികളുടെ ഭാഗമായി ഉണ്ടാവുന്ന ശബ്ദങ്ങളും മീനിനെ അസ്വസ്ഥമാക്കി. അതോടെ ഇതിനൊരു പരിഹാരം കണ്ടെത്താൻ അവർ ശ്രമിച്ചു.
അങ്ങനെ മനുഷ്യരുടെ കട്ടൗട്ടുകൾ ഇവിടെ സ്ഥാപിക്കാൻ അവർ തീരുമാനിച്ചു. കട്ടൗട്ടുകൾ വച്ചതോടെ മീനിന്റെ അസ്വസ്ഥത മാറി അത് ഭക്ഷണം കഴിക്കാൻ തുടങ്ങിയെന്നും അതികൃധർ പറഞ്ഞു.