റോഡ് നിയമങ്ങൾ വാഹനം ഓടിക്കുന്ന എല്ലാവരും പാലിക്കേണ്ട ഒന്നാണ്. അത് തെറ്റിച്ചാൽ അതിനുള്ള ശിക്ഷ നമ്മൾ അനുഭവിക്കേണ്ടി വരും. ഇപ്പോഴിതാ മദ്യപിച്ച് വാഹനം ഓടിച്ച 32കാരനായ സബ്യസാചി ദേവ്പ്രിയ നിഷാങ്ക് എന്ന യുവാവിനെ പോലീസ് പിടികൂടി.
മദ്യപിച്ച് അപകടകരമായ നിലയിൽ കാർ ഓടിക്കുകയും രണ്ട് പോലീസ് പോസ്റ്റുകളിൽ വാഹനം ഇടിക്കുകയും ചെയ്തതിനാണ് അറസ്റ്റ്. കഴിഞ്ഞ രണ്ട് മാസമായി ഇയാൾ പോലീസ് കസ്റ്റഡിയിലാണ്. മുംബൈ ഹൈക്കോടതി ഇന്നലെ ഇയാൾക്ക് ജാമ്യം അനുവദിച്ചു. പക്ഷേ, അസാധാരണമായ ഒരു ഉത്തരവോടെയായിരുന്നു ജാമ്യം നൽകിയത്.
മൂന്ന് മാസത്തിലെ എല്ലാ വാരാന്ത്യത്തിലും മെട്രോപോളിസിലെ തിരക്കേറിയ ഒരു ട്രാഫിക് സിഗ്നലിൽ ഒരു ബാനർ പിടിച്ച് നിൽക്കണം. ബാനറില്‍ ‘മദ്യപിച്ച് വാഹനെ ഓടിക്കരുത്’ എന്ന് എഴുതിയിരിക്കണമെന്നുമാണ് കോടതി ഉത്തരവ്.