ജ​ന്മാ​വ​കാ​ശ പൗ​ര​ത്വം ട്രം​പി​ന് ക​ടി​ഞ്ഞാ​ണി​ട്ട് കോ​ട​തി

വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​യി​ല്‍ ജ​ന്മാ​വ​കാ​ശ പൗ​ര​ത്വം നി​ർ​ത്ത​ലാ​ക്കാ​നു​ള്ള ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്ത​ത് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​ന് തി​രി​ച്ച​ടി​യാ​യി. ട്രം​പ് പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ന്‍റെ തു​ട‍​ർ ന​ട​പ​ടി​ക​ൾ 14 ദി​വ​സ​ത്തേ​ക്കാ​ണ് സി​യാ​റ്റി​ലി​ലെ ഫെ​ഡ​റ​ൽ ജ​ഡ്ജി സ്റ്റേ ​ചെ​യ്ത​ത്. ജ​ന്മാ​വ​കാ​ശ പൗ​ര​ത്വം നി​ർ​ത്ത​ലാ​ക്കു​ന്ന​ത് ന​ഗ്ന​മാ​യ ഭ​ര​ണ​ഘ​ട​നാ ലം​ഘ​ന​മാ​ണെ​ന്നു ജ​ഡ്ജ് ജോ​ൺ കോ​ഗ്നോ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

നി​ല​വി​ലു​ള്ള രീ​തി​യ​നു​സ​രി​ച്ച് അ​മേ​രി​ക്ക​ൻ മ​ണ്ണി​ൽ ജ​നി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് ജ​ന്മാ​വ​കാ​ശ​മാ​യി പൗ​ര​ത്വം ല​ഭി​ക്കും. എ​ന്നാ​ൽ ട്രം​പി​ന്‍റെ പു​തി​യ ഉ​ത്ത​ര​വ് പ്ര​കാ​രം അ​മേ​രി​ക്ക​ൻ പൗ​ര​ന്മാ​രു​ടെ​യും നി​യ​മാ​നു​സൃ​തം സ്ഥി​ര​താ​മ​സ അ​നു​മ​തി ല​ഭി​ച്ച​വ​രു​ടെ​യും മ​ക്ക​ൾ​ക്ക് മാ​ത്ര​മേ പൗ​ര​ത്വം ല​ഭി​ക്കൂ. പ്ര​തി​വ​ർ​ഷം ര​ണ്ട​ര ല​ക്ഷ​ത്തോ​ളം കു​ട്ടി​ക​ളെ ഇ​ത് ബാ​ധി​ക്കും.

പ്ര​സി​ഡ​ന്‍റാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​ത്തി​ലെ​ത്തി​യ ആ​ദ്യ ദി​വ​സം​ത​ന്നെ ജ​ന്മാ​വ​കാ​ശ പൗ​ര​ത്വം നി​ർ​ത്ത​ലാ​ക്കു​ന്ന​തി​നു​ള്ള എ​ക്സി​ക്യൂ​ട്ടീ​വ് ഉ​ത്ത​ര​വ് ട്രം​പ് പു​റ​ത്തി​റ​ക്കു​ക​യാ​യി​രു​ന്നു. ഈ ​ഉ​ത്ത​ര​വ് ഫെ​ബ്രു​വ​രി 20ന് ​പ്രാ​ബ​ല്യ​ത്തി​ൽ വ​രാ​നി​രി​ക്കേ​യാ​ണു താ​ൽ​കാ​ലി​ക​മാ​യി കോ​ട​തി ത​ട​ഞ്ഞ​ത്. ട്രം​പി​ന്‍റെ ഉ​ത്ത​ര​വ് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് കാ​ണി​ച്ച് നി​ര​വ​ധി വ്യ​ക്തി​ക​ളും സം​ഘ​ട​ന​ക​ളും കോ​ട​തി​ക​ളെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം സ്റ്റേ ​ഉ​ത്ത​ര​വി​നെ​തി​രേ അ​പ്പീ​ൽ ന​ൽ​കു​മെ​ന്നു ട്രം​പ് പ്ര​തി​ക​രി​ച്ചു.

Related posts

Leave a Comment