പി​ടി​ത​രാ​തെ പൊ​ന്ന്; ഇ​ന്നും  സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡി​ല്‍; പ​വ​ന് 60,440 രൂ​പ; 1925 ൽ ​ഒ​രു​പ​വ​ൻ സ്വ​ർ​ണ​ത്തി​ന്‍റെ വി​ല 13.75രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാ ര്‍ഡില്‍. ഇന്ന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 7,555 രൂപയും പവന് 60,440 രൂപയുമായി. ജനുവരി 24 ന് കേരളത്തിലെ ബോര്‍ഡ് റേറ്റായ ഗ്രാമിന് 7,525 രൂപ, പവന് 60,200 രൂപ എന്ന സര്‍വകാല റിക്കാര്‍ഡാണ് ഇന്ന് ഭേദിക്കപ്പെട്ടത്.

പലിശ നിരക്ക് ഉടന്‍ കുറയ്ക്കണമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്നലെ പറഞ്ഞത്. അതാണ് സ്വര്‍ ണവില ഉയരാന്‍ ഇടയാക്കിയത്. 2,800 ഡോളര്‍ കടന്നേക്കാമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. 

ഈ സാഹചര്യമുണ്ടായാല്‍ വീണ്ടും ഉയരുമെന്ന് സൂചനകളാണ് വിപണിയില്‍ നിന്ന് ലഭ്യമാകുന്നത്.കഴിഞ്ഞ 100 വര്‍ഷ ത്തിനിടയില്‍ സ്വര്‍ണ വില പവന് 13.75 രൂപയില്‍ നിന്ന് 60 , 440 രൂപയിലേക്കാണ് എത്തി നില്‍ക്കുന്നത്. 1925 മാര്‍ച്ച് 31 ന് ഒരു പവന്‍ സ്വര്‍ണത്തിന് 13.75 രൂപയായിരുന്നു വിപണി വില.

  • സീമ മോഹന്‍ലാല്‍

Related posts

Leave a Comment