ചെറിയ തോതിലുള്ള മാനസിക സമ്മർദം പോലും ഹൃദയപേശികളിലേക്കുള്ള രക്തയോട്ടത്തെ ബാധിക്കുകയും തന്മൂലം ഹൃദയത്തിന് വേണ്ടത്ര തോതില്‍ ഓക്സിജന്‍ കിട്ടാതെ വരികയും അത് പിന്നീട് പക്ഷാഘാതം പോലെയുള്ള രോഗങ്ങളുടെ സാധ്യത വർധിപ്പിക്കുകയും ചെയ്യും.
ദീർഘനേരം ജോലി ചെയ്യുന്പോൾ
തൊഴില്‍ സംബന്ധമായ സമ്മർദം വർധിക്കുന്നതും സ്വയം പരിചരണത്തില്‍ അലംഭാവം കാട്ടുകയും ചെയ്യുന്നത് ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ വർധിക്കാന്‍ കാരണമാകും. ദീർഘനേരം ജോലി ചെയ്യുന്പോൾ ഹൃദയാരോഗ്യത്തിന് ആവശ്യമായ വ്യായാമത്തിനും മറ്റും സമയം കണ്ടെത്താന്‍ സാധിക്കാതെ വരും.
ഉറക്കമില്ലായ്മയും ഹൃദയാരോഗ്യവും തമ്മിൽ
ശരീരം അനങ്ങാതെയുള്ള ജീവിതശൈലി ഹൃദ്രോഗം, പ്രമേഹം, അമിതവണ്ണം എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു. ഇതിന്റെ മറ്റൊരു പാർശ്വഫലമാണ് ഉറക്കമില്ലായ്മ. ഇത് മനസിനും ശരീരത്തിനും വേണ്ടത്ര വിശ്രമം ഇല്ലാതാക്കും. ഉറക്കത്തിനിടയില്‍ ഹൃദയം അതിന്റെ ഉച്ചസ്ഥായിയില്‍ പ്രവർത്തിക്കുന്നതിനാല്‍ ഉറക്കക്കുറവ് ഹൃദയാരോഗ്യത്തിന് ഹാനികരമാണ്.
അനാരോഗ്യകരമായ ഭക്ഷണശീലം
മോശമായ ഭക്ഷണശീലം, കലോറി കൂടിയ ഭക്ഷണം, മധുരപദാർഥങ്ങള് തുടങ്ങിയ അനാരോഗ്യകരമായ പ്രവണതകളും അമിതവണ്ണം ഉണ്ടാക്കുന്നതിനൊപ്പം ഹൃദയരോഗ്യത്തേയും സാരമായി ബാധിക്കും.
ഹൃദയാരോഗ്യത്തിന് എന്തു ചെയ്യണം?
ദൈർഘ്യമേറിയ ജോലി സമയത്തിന്റെ പശ്ചാത്തലത്തില്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ തടയുന്നതിനും കൈകാര്യം ചെയ്യുന്നതിനും സ്വയം പരിചരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.
* ജീവിത ശൈലിയില്‍ മാറ്റങ്ങള്‍ വരുത്തുന്നത് ഹൃദയാഘാതം തടയാന്‍ സഹായിക്കും.
* പുകവലിയും മദ്യത്തിന്റെ ഉപയോഗവും നിർത്തുക
* മതിയായ ഉറക്കം നേടുക
* സമീകൃതാഹാരം ശീലമാക്കാം.
* വ്യായാമത്തില്‍ ഏർപ്പെടുക
വിവരങ്ങൾ: ഡോ. രാജശേഖർ വർമ
സീനിയർ കൺസൾട്ടന്റ്,
ഇന്റർവെൻഷണൽ കാർഡിയോളജി
ആസ്റ്റർ മെഡിസിറ്റി, കൊച്ചി