ആ​മാ​ശ​യ​ത്തി​ല്‍ ബ്ലേ​ഡ് കു​ടു​ങ്ങി​യ 21 കാ​ര​ന് കാ​രി​ത്താ​സി​ലെ ചി​കി​ത്സ​യി​ൽ പു​ന​ർ​ജ​ന്മം

കോ​​ട്ട​​യം: അ​​വി​​ചാ​​രി​​ത​​മാ​​യി ബ്ലേ​​ഡ് ആ​​മാ​​ശ​​യ​​ത്തി​​ല്‍ കു​​ടു​​ങ്ങി​​യ 21 കാ​​ര​​നെ അ​​ത്യ​​പൂ​​ര്‍​വ എ​​ന്‍​ഡോ​​സ്‌​​കോ​​പ്പി​​യി​​ലൂ​​ടെ കാ​​രി​​ത്താ​​സ് ആ​​ശു​​പ​​ത്രി​​യി​​ലെ വി​​ദ​​ഗ്ധ സം​​ഘം ര​​ക്ഷ​​പ്പെ​​ടു​​ത്തി.ക​​ല​​ശ​​ലാ​​യ പു​​റംവേ​​ദ​​ന​​യെ തു​​ട​​ര്‍​ന്നാ​​ണ് 21 കാ​​ര​​ന്‍ കാ​​രി​​ത്താ​​സി​​ലെ​​ത്തു​​ന്ന​​ത്.

തു​​ട​​ര്‍​ന്ന് ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ലും സി​​ടി സ്‌​​കാ​​നി​​ലു​​മാ​​യി അ​​ന്ന​​നാ​​ള​​ത്തി​​ല്‍ മു​​റി​​വു​​ള്ള​​താ​​യും ശ​​രീ​​ര​​ത്തി​​ല്‍ അ​​ന്യ​​വ​​സ്തു​​വിന്‍റെ സാ​​ന്നി​​ധ്യ​​മു​​ള്ള​​താ​​യും സ്ഥി​​രീ​​ക​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു. അ​​യോ​​ര്‍​ട്ട​​യ്ക്കു വ​​ള​​രെ അ​​രി​​കി​​ലി​​യാ​​യി അ​​പ​​ക​​ട​​മു​​ണ്ടാ​​ക്കും വി​​ധം കി​​ട​​ന്നി​​രു​​ന്ന ബ്ലേ​​ഡി​​ന്‍റെ മ​​റ്റു​​ഭാ​​ഗ​​ങ്ങ​​ള്‍ വ​​ന്‍ കു​​ട​​ലി​​ലും ചെ​​റു​​കു​​ട​​ലി​​ലും ഉ​​ണ്ടാ​​യി​​രു​​ന്നു.

ഗു​​രു​​ത​​ര​​മാ​​യ അ​​വ​​സ്ഥ​​യാ​​യ​​തി​​നാ​​ല്‍, സ​​ങ്കീ​​ര്‍​ണത​​ക​​ള്‍ ഒ​​ഴി​​വാ​​ക്കാ​​ന്‍ ഡോ. ​​ദീ​​പ​​ക്ക് മ​​ധു​​വി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സം​​ഘം എ​​ന്‍​ഡോ​​സ്‌​​കോ​​പ്പി തെ​​ര​​ഞ്ഞെ​​ടു​​ത്തു.​​

വ​​ള​​രെ കൃ​​ത്യ​​ത​​യോ​​ടെ ന​​ട​​ന്ന ചി​​കി​​ത്സാ​​പ്ര​​ക്രി​​യ​​യി​​ല്‍ വ​​ള​​രെ വേ​​ഗംത​​ന്നെ പ്ര​​ശ്‌​​ന​​ത്തി​​നു പ​​രി​​ഹാ​​രം കാ​​ണാ​​നും രോ​​ഗി​​ക്ക് ആ​​ശ്വാ​​സം പ​​ക​​രാ​​നും കാ​​രി​​ത്താ​​സി​​ലെ വി​​ദ​​ഗ്ധ മെ​​ഡി​​ക്ക​​ല്‍ സം​​ഘ​​ത്തി​​ന് സാ​​ധി​​ച്ചു.

കൃ​​ത്യ​​വും സൂ​​ക്ഷ്മ​​വു​​മാ​​യ ഇ​​ട​​പെ​​ട​​ലി​​ലൂ​​ടെ ഒ​​രു ജീ​​വ​​ന്‍ ര​​ക്ഷി​​ക്കാ​​ന്‍ ക​​ഴി​​ഞ്ഞ​​തി​​ല്‍ അ​​ഭി​​മാ​​നി​​ക്കു​​ന്നു​​വെ​​ന്ന് ഹോ​​സ്പി​​റ്റ​​ല്‍ ഡ​​യ​​റ​​ക്ട​​റും സി​​ഇ​​ഒ​​യു​​മാ​​യ റ​​വ.​​ഡോ. ബി​​നു കു​​ന്ന​​ത്ത് പറഞ്ഞു.

Related posts

Leave a Comment