പാലാ: ഡല്‍ഹിയില്‍ 26നു നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ പാലാ സെന്റ് തോമസ് കോളജിനെ പ്രതിനിധീകരിച്ച് എന്‍സിസി നേവി വിഭാഗം കേഡറ്റും ബികോം രണ്ടാം വര്‍ഷ വിദ്യാര്‍ഥിയുമായ പി.ആര്. റെയ്ഗന് പങ്കെടുക്കും.
കഴിഞ്ഞ ആറ് മാസത്തോളമായി പത്തു ക്യാമ്പുകളില്‍ നടത്തിയ നിരന്തരമായ പരിശീലനത്തിലൂടെയും വിവിധ മത്സരത്തിലുള്ള വിജത്തിലൂടെയുമാണ് റിപ്പബ്ലിക്ദിന പരേഡിലെ കര്തവ്യ പദ് വിഭാഗത്തില്‍ പങ്കെടുക്കാന്‍ റെയ്ഗന് യോഗ്യത നേടിയത്.
കേരള ആന്‍ഡ് ലക്ഷദീപ് ഡയറക്ടറേറ്റിന്റെ കീഴിലുള്ള അഞ്ച് കെ നേവല്‍ എന്‍സിസി യൂണിറ്റ് ചങ്ങനാശേരിയിലെ കേഡറ്റ് കൂടിയായ പി.ആര്. റെയ്ഗന് പാഠ്യതേര കായിക പ്രവര്‍ത്തനങ്ങളിലും സജീവമാണ്. കുമളി അട്ടപ്പള്ളം പാറയില്‍ രാജ് പ്രഭു നെല്സന് -സിമി ദമ്പതികളുടെ മകനാണ്.
പ്ലാറ്റിനം ജൂബിലി വര്‍ഷത്തില്‍ കോളജിന്റെ അഭിനമാനമായി മാറിയ റെയ്ഗനെ പ്രിന്‍സിപ്പല്‍ ഡോ. സിബി ജയിംസ്, വൈസ് പ്രിന്‍സിപ്പല്‍ റവ. ഡോ. സാല്‍വിന്‍ തോമസ് കാപ്പിലിപറമ്പില്‍, ബര്‍സാര്‍ ഫാ. മാത്യു ആലപ്പാട്ടുമേടയില്‍, എന്‍സിസി നേവല്‍ വിഭാഗം എഎന്‍ഒ സബ് ലെഫ്. ഡോ. അനീഷ് സിറിയക്, കേഡറ്റ് ക്യാപ്റ്റന്‍ ഏബല്‍ മാത്യു, പെറ്റി ഓഫീസര്‍ കേഡറ്റുമാരായ എസ്. സ്റ്റാലിന്, എസ്. പ്രണവ് സജി തുടങ്ങിയവര്‍ അഭിനന്ദിച്ചു.