ട്രാ​ക്കി​ൽ വീ​ണ ഇ​യ​ർ​ഫോ​ൺ തെ​ര​യു​ന്ന​തി​നി​ടെ വി​ദ്യാ​ർ​ഥി ട്രെ​യി​നി​ടി​ച്ചു മ​രി​ച്ചു

ചെ​ന്നൈ: റെ​യി​ൽ​വേ ട്രാ​ക്കി​ൽ വീ​ണു​പോ​യ ബ്ലൂ​ടൂ​ത്ത് ഇ​യ​ർ ഫോ​ൺ തെ​ര​യു​ന്നി​തി​നി​ടെ വി​ദ്യാ​ർ​ഥി ട്രെ​യി​നി​ടി​ച്ചു മ​രി​ച്ചു. ചെ​ന്നൈ കോ​ട​മ്പാ​ക്കം റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​ത്താ​യി​രു​ന്നു സം​ഭ​വം.

ന​ന്ദ​ന​ത്തെ ഗ​വ. ആ​ർ​ട്സ് കോ​ള​ജി​ൽ ര​ണ്ടാം വ‍​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​യ രാ​ജ​ഗോ​പാ​ൽ (19) ആ​ണ് മ​രി​ച്ച​ത്. വി​ല്ലു​പു​രം ജി​ല്ല​യി​ലെ ചി​ന്ന​സേ​ല​ത്തി​ന് സ​മീ​പം പു​തു​സൊ​ര​ത്തൂ​ർ സ്വ​ദേ​ശി​യാ​യ രാ​ജ​ഗോ​പാ​ൽ സെ​യ്ദാ​പേ​ട്ടി​ലെ സ​ർ​ക്കാ​ർ ഹോ​സ്റ്റ​ലി​ൽ താ​മ​സി​ച്ച് പ​ഠി​ക്കു​ക​യാ​യി​രു​ന്നു. കോ​ള​ജ് സ​മ​യം ക​ഴി​ഞ്ഞ് കാ​റ്റ​റിം​ഗ് ജോ​ലി​ക​ൾ​ക്ക് പോ​യി​രു​ന്ന രാ​ജ​ഗോ​പാ​ൽ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ജോ​ലി സ്ഥ​ല​ത്തേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ട്രെ​യി​ൻ യാ​ത്ര​യ്ക്കി​ടെ ബ്ലൂ​ടൂ​ത്ത് ഇ​യ​ർ​ഫോ​ൺ ട്രാ​ക്കി​ൽ വീ​ണു​പോ​യി. തു​ട​ർ​ന്ന് കോ​ട​മ്പാ​ക്കം സ്റ്റേ​ഷ​നി​ൽ ഇ​റ​ങ്ങി​യ​ശേ​ഷം ട്രാ​ക്കി​ലൂ​ടെ ന​ട​ന്ന് ഇ​യ​ർ ഫോ​ൺ തെ​ര​യു​ന്ന​തി​നി​ടെ താം​ബ​ര​ത്തു​നി​ന്ന് വ​രി​ക​യാ​യി​രു​ന്ന സ​ബ​ർ​ബ​ൻ ട്രെ​യി​ൻ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. റെ​യി​ൽ​വേ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സ്ഥി​രീ​ക​രി​ച്ചു.

Related posts

Leave a Comment