മനുഷ്യർ വീടുകളിൽ മിക്കപ്പോഴും മൃഗങ്ങളെയും വളർത്താറുണ്ട്. ചെറിയ പ്രായത്തിൽ എടുത്ത് വളർത്തുന്ന മൃഗങ്ങൾക്ക് ഉടമയോട് പ്രത്യേക സ്നേഹം ആയിരിക്കും. നമ്മുടെ കുഞ്ഞുങ്ങളാണെങ്കിലും മൃഗങ്ങളുടെ കുഞ്ഞുങ്ങളായാലും കുറുന്പ് കാണിക്കുന്നത് കാണാൻ നല്ല ചേലാണ്.
ഇപ്പോഴിതാ കുറുന്പനായൊരു കടുവക്കുഞ്ഞിന്റെ വീഡിയോ ആണ് വൈറലാകുന്നത്. നേച്ചർ ഈസ് അമേസിംഗ് എന്ന എക്സ് ഹാന്റിലില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ണ്ട് വെള്ളക്കടുവ കുഞ്ഞുങ്ങളും ഒരു സാധാരണ കടുവ കുഞ്ഞും വെയില്കായാന് ഇരിക്കുന്നതാണ് വീഡിയോ. ഏതോ മൃഗശാലയില്‍ നിന്നും സന്ദര്‍ശകര്‍ പകര്‍ത്തിയതാണിത്.
വെയിൽ കാഞ്ഞുകൊണ്ടിരിക്കുന്നതിനിടെ ഒരു വെള്ളക്കടുവക്കുഞ്ഞ് എഴുന്നേറ്റ് വന്ന് തങ്ങളെ നോക്കി സംസാരിക്കുന്ന സന്ദര്‍ശകര്‍ക്ക് നേരെ നോക്കി അവന്റെ കുഞ്ഞ് ഗാംഭീര്യത്തോടെ അലറി. ഇത് കേട്ടതും സന്തോഷത്തോടെ കാഴ്ചകാരും ശബ്ദം വച്ചു. എന്നാൽ കടുവക്കുട്ടൻ ഇത്രയും ആളുകളുടെ സാനിധ്യം അവന് അസ്വസ്തത ഉളവാക്കി. അതിനാലാണ് ശബ്ദം ഉണ്ടാക്കിയത്. എന്തായാലും കുഞ്ഞി കടയുടെ വീഡിയോ ആളുകൾ ഏറ്റെടുത്തു. ഇതുവരേയും 20 ലക്ഷം പേരാണ് വീഡിയോ കണ്ടത്.