വയലിൽ കീടനാശിനി തളിച്ചശേഷം കൈകഴുകാതെ ഭക്ഷണം കഴിച്ച യുവകര്ഷകൻ മരിച്ചു. ഉത്തർപ്രദേശിലെ മഥുരയിലാണു സംഭവം. കനയ്യ എന്ന ഇരുപത്തിയേഴുകാരനാണു മരിച്ചത്. കൃഷിയിടത്തിൽ കീടനാശിനി തളിച്ചശേഷം വീട്ടിലെത്തിയ കനയ്യ കൈ കഴുകാതെ അത്താഴം കഴിക്കുകയായിരുന്നു.
ഭാര്യ നിർബന്ധിച്ചിട്ടും കൈ കഴുകാൻ കനയ്യ തയാറായില്ലെന്നു പോലീസ് പറയുന്നു. അത്താഴശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കനയ്യയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.